KeralaLatest NewsNews

വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദിയിൽ; എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടി ഫോറങ്ങളില്‍ ആകണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുതെന്നും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുരളീധരന്‍ കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള എം.പിമാര്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരെയാണ് കെപിസിസി അധ്യക്ഷന്‍ താക്കീത് നൽകിയത്.

Read also: ഹത്രാസിലെ ഞെട്ടൽ മാറുംമുമ്പെ രാജസ്ഥാനിലും പീഡനം; 15ഉം 13ഉം വയസുള്ള സഹോദരിമാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ദിവസങ്ങളോളം

എം.പിമാര്‍ സ്ഥാനം രാജിവെച്ച് എം.എല്‍.എമാരായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന പ്രചരണത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ് തുറന്നടിച്ചിരുന്നു. മുല്ലപ്പള്ളിക്കെതിരെ മുരളീധരന്‍ പരസ്യ വിമര്‍ശനം വരെ നടത്തുകയും ചെയ്തു.

പാര്‍ട്ടിയില്‍ കൂടിയാലോചന ഇല്ലെന്ന ചിലരുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയകാര്യ സമിതി ചേരാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.പി.സി.സി പ്രചരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരന്‍ രാജി വെച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിയത് ആരെയും ഭയപ്പെട്ടിട്ടല്ല. സമരം നിര്‍ത്തിയതിനെ വിമര്‍ശിക്കുന്നത് ദുഷ്ടലാക്കുള്ളവരാണ് മുല്ലപ്പള്ളി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാരെ മത്സരിപ്പിക്കരുതെന്നും മുല്ലപ്പള്ളി നിലപാടെടുത്തു.

shortlink

Post Your Comments


Back to top button