Latest NewsNewsIndia

ഹത്രാസിലെ ഞെട്ടൽ മാറുംമുമ്പെ രാജസ്ഥാനിലും പീഡനം; 15ഉം 13ഉം വയസുള്ള സഹോദരിമാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ദിവസങ്ങളോളം

ജയ്പൂർ: രാജസ്ഥാനിലെ ബാരൻ ജില്ലയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു. 15ഉം 13ഉം വയസുകാരായ പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ഉത്തർപ്രദേശിലെ ഹത്രാസിൽ 19കാരിയെ കൂട്ട ബലാൽക്കാരം ചെയ്ത് കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടൽ മാറുംമുമ്പാണ് പുതിയ സംഭവം രാജസ്ഥാനിൽ നിന്ന് പുറത്തുവന്നത്.

Read also: സ്വര്‍ണക്കടത്തിൽ പ്രമുഖന്റെ ബന്ധുവിനെ ചോദ്യം ചെയ്യുമ്പേള്‍ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നു: രമേശ് ചെന്നിത്തല

പെൺകുട്ടികളെ കഴിഞ്ഞമാസം 18നാണ് ചിലർ തട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നുദിവസം കഴിഞ്ഞ് കോട്ട എന്ന സ്ഥലത്തുനിന്ന് ഇരുവരെയും കണ്ടെത്തി. തട്ടിക്കൊണ്ടുപോയവർ മയക്കുമരുന്ന് നൽകിയശേഷം പീഡിപ്പിച്ചു എന്നാണ് പെൺകുട്ടികൾ പറയുന്നത്. പ്രതികൾ പൊലീസിന്റെ മുന്നിൽവച്ചുപോലും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ഈ സമയം പൊലീസ് വെറും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നു.

എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. പെൺകുട്ടികൾ പീഡനത്തിനിരയായി എന്നത് ശരിയല്ലെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികൾ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

shortlink

Post Your Comments


Back to top button