Latest NewsNewsIndia

മിസൈല്‍ വന്നിടിച്ചാല്‍ പോലും തകരില്ല, എയര്‍ ഇന്ത്യ വണ്‍ ഇന്ത്യയിലെത്തി : യു.എസ് പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയര്‍ഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങള്‍ വിമാനത്തില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വിമാനം ഇന്ത്യയിലെത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് മാത്രമായി ഉപയോഗിക്കാനുളള വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ വണ്‍ ( എ.ഐ 160) ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read Also : വിമാന യാത്ര റദ്ദായവര്‍ക്ക് റീഫണ്ട്; ഡിജിസിഎ ശുപാര്‍ശക്ക് സുപ്രീംകോടതി അനുമതി

യു.എസ് പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് വിമാനത്തിലുളളത്. 8458 കോടി രൂപയ്ക്ക് വാങ്ങുന്ന രണ്ട് വിമാനങ്ങളില്‍ ഒന്നാണ് ഇന്ന് ഇന്ത്യയിലെത്തിയത്.

എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. നിലവില്‍ ‘എയര്‍ ഇന്ത്യ വണ്‍’ എന്നറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സഞ്ചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button