Latest NewsIndiaNews

വീഴാന്‍ സുരക്ഷിതമായ സ്ഥലം തെരഞ്ഞെടുത്തു; രാഹുൽ പോലീസുകാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങളും പുറത്ത് ; കള്ളത്തരങ്ങൾ കൈയ്യോടെ പൊക്കി സോഷ്യൽ മീഡിയ ; വീഡിയോ കാണാം

ലക്‌നൗ:പോലീസ് രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ടെന്നും, ലാത്തികൊണ്ട് മര്‍ദിച്ചതായും കോൺഗ്രസ് ആരോപിചിരുന്നു.എന്നാല്‍, വളരെ സുരക്ഷിതമായ സ്ഥലം തെരഞ്ഞെടുത്ത ശേഷമാണ് രാഹുല്‍ വീണതെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പോലീസുകാരെ രാഹുല്‍ ഉന്തുന്നതും തള്ളുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Read Also : “കേരളത്തിൽ കോവിഡ് രോഗി ആംബുലൻസിൽ ബലാത്സംഗം ചെയ്യപ്പെട്ടതോ കോവിഡ് രോഗി പുഴുവരിച്ചതോ സ്വർണക്കടത്തിൽ പിണറായി വിജയൻ സർക്കാർ പ്രതിരോധത്തിലായിരിക്കുന്നതോ ഒന്നും വയനാട് എംപി രാഹുൽ ഗാന്ധി അറിയാത്തതല്ല” : സന്ദീപ് ജി വാര്യർ 

അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന് പോലീസ് അറിയിച്ചെങ്കിലും എന്തിനാണ് തന്നെ മുന്നോട്ട് പോകാന്‍ സമ്മതിക്കാത്തതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. എന്നാല്‍, പിന്നില്‍ നിന്ന ഒരാള്‍ ഏത് വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ചോദിക്കാന്‍ രാഹുലിന് ചെവിയില്‍ പറഞ്ഞുകൊടുക്കുന്നതും തുടര്‍ന്ന് രാഹുല്‍ ഇത് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

 

എന്തിരുന്നാലും രാഹുലിന്റെ ‘വീഴ്ച’ സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button