Latest NewsNewsOmanGulf

ഗൾഫിൽ വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു : ഒരാളെ അറസ്റ്റ് ചെയ്തു

മസ്‌ക്കറ്റ് : ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട. സ്‌കറ്റില്‍ നിന്നും 83 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ക്വറിയാത്ത് പട്ടണത്തിലെ കടല്‍തീരത്തു നിന്നും 20 കിലോ മോര്‍ഫിനും 42 കിലോ ക്രിസ്റ്റല്‍ മരുന്നുമാണ് പിടിച്ചെടുത്തത്.

Also read : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു

മയക്കുമരുന്ന് പ്രതിരോധ സേനാ വിഭാഗം പോലീസ് നായ്ക്കളുമായെത്തി തെരച്ചിൽ നടത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും റോയല്‍ ഒമാന്‍ പോലീസ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button