Latest NewsNewsIndia

വൈ​ദ്യു​ത നി​ല​യ​ത്തിലുണ്ടായ പൊ​ട്ടി​ത്തെ​റിയിൽ നിരവധിപേർക്ക് പരിക്കേറ്റു : രണ്ടു പേരുടെ നില ഗുരുതരം

ബെംഗളൂരു : വൈ​ദ്യു​ത നി​ല​യ​ത്തിലുണ്ടായ പൊ​ട്ടി​ത്തെ​റിയിൽ നിരവധിപേർക്ക് പരിക്കേറ്റു. കർണാടകയിലെ യെ​ല​ഹ​ങ്ക​യി​ൽ ക​ർ​ണാ​ട​ക പ​വ​ർ ട്രാ​ൻ​സ്മി​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ (കെ​പി​ടി​സി​എ​ൽ) വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നുണ്ടായ അപകടത്തിൽ 15 എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാണ് പ​രി​ക്കേ​റ്റത്. വാ​ത​ക ചോ​ർ​ച്ച​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : ഹത്രാസിൽ മാധ്യമങ്ങൾക്ക് വിലക്ക് നീട്ടി; എംപിമാരെ തടഞ്ഞ് പോലീസ്

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ശബരിഗിരി പവർഹൗസിൽ ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഇടമൺ സബ് സ്റ്റേഷനിൽ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്‌യാർഡിലെ ട്രാൻസ്‌ഫോർമറിന് സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന് തീ പിടിച്ച് ആളിക്കത്തിയതിനെ തുടർന്ന് കറണ്ട് ട്രാൻസ്‌ഫോർമർ( സി ടി) പൊട്ടിത്തെറിക്കുകയായിരുന്നു.

ഇടമൺ സബ് സ്റ്റേഷനിലേക്ക് മൂന്ന് ലൈനുകളാണ് ഇവിടെ നിന്ന് പോകുന്നത്. അതിൽ ഒരു ലൈനിലെ കറണ്ട് ട്രാൻസ്‌ഫോർമറാണ് പൊട്ടിതെറിച്ചത്. ജീവനക്കാർ വൈകുന്നേരത്തേ ഷിഫ്റ്റ് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. ആങ്ങമൂഴിയിൽ നിന്നും മൂഴിയാർ പൊലീസും സീതത്തോട് ഫയർ സ്റ്റേഷനിലെ ജീവനക്കാരും പവർ ഹൗസിലെ ജീവനക്കാരും ചേർന്നാണ് തീ അണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button