Latest NewsNewsIndia

ഹത്രാസിൽ മാധ്യമങ്ങൾക്ക് വിലക്ക് നീട്ടി; എംപിമാരെ തടഞ്ഞ് പോലീസ്

സംഭവത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് എംപിമാരെ പോലീസ് തടഞ്ഞു.

ഉത്തർപ്രദേശ്: ഹത്രാസിൽ ദളിത് പെൺകുട്ടിയുടെ മരണത്തെ തുടർന്ന് മാധ്യമങ്ങൾക്ക് വിലക്ക് നീട്ടി ഉത്തർപ്രദേശ് പോലീസ്. തുടർച്ചയായ രണ്ടാം ദിവസമാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരെ കാണാനോ, മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പോകാനോ മാധ്യമങ്ങൾക്ക് അനുവാദമില്ല. അതിനിടെ പ്രദേശത്ത് ഇന്നും പ്രതിഷേധം ശക്തമായി തുടരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് എംപിമാരെ പോലീസ് തടഞ്ഞു.

Read Also: ‘ഹത്രാസ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല ‘: ഫോറന്‍സിക് റിപ്പോര്‍ട്ട് വെളിപ്പെടുത്തി യു.പി പൊലീസ്

മാധ്യമ വിലക്ക് രണ്ടാം ദിവസവും തുടർന്ന സാഹചര്യത്തിൽ ഗ്രാമത്തിലുള്ള വരെ പോലും കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തിവിടുന്ന ഉള്ളൂ. അതിക്രൂരമായ സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കാനോ, കുടുംബത്തിന്റെ പ്രതികരണത്തിനോ പോലീസ് അനുവാദിക്കുന്നില്ല. അതിനിടെ പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. പ്രദേശത്ത് പ്രതിഷേധമായി ഹിന്ദുമഹാസഭ പ്രവർത്തകർ ഗ്രാമത്തിലേക്ക് കടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കിയിട്ടുണ്ട്.

സെപ്തംബര്‍ 14നാണ് ഹത്രാസില്‍ നിന്നുള്ള ഇരുപതുവയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ക്രൂരമായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ ഗ്രാമത്തിലെ നാല് യുവാക്കളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button