KeralaLatest NewsNews

‘ഹലോ.. ഉസ്മാൻ ഞാൻ പെട്ടു’; സോഷ്യല്‍ മീഡിയകളില്‍ ചെന്നിത്തലയെ പരിഹസിച്ച് ഇടതു നേതാക്കള്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന് സ്വപ്ന സുരേഷ് ഐ ഫോൺ സമ്മാനിച്ചെന്ന
യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ആരോപണത്തിൽ ചെന്നിത്തലയെ ട്രോളി സി.പി.എം നേതാക്കള്‍.

സ്വപ്ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്ക് അവ സമ്മാനിച്ചെന്നുമുള്ള യൂണിടാക് എംഡിയുടെ ആരോപണത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയകളില്‍ ചെന്നിത്തലയെ പരിഹസിച്ച് ഇടതു നേതാക്കള്‍ രംഗത്തെത്തിയത്.

Read Also :  ഐഫോണ്‍ വിവാദം ; മറുപടിയുമായി രമേശ് ചെന്നിത്തല

“സ്വര്‍ണക്കടത്ത് കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നത്?”
ശ്രീ രമേശ് ചെന്നിത്തല ഇന്ന് രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞ വാചകമാണിത്.
കണ്ണാടി നോക്കി പറഞ്ഞതാണോ ? ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

(ഐ)ഫോൺ,(ഐ) ഗ്രൂപ്പ്…. പണ്ടേ (ഐ) ഒരു വീക്നെസ് ആയതു കൊണ്ടാണ്… അല്ലാതെ, ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്ന് പറയാൻ പറഞ്ഞു. ഐ ഫോണിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ചെന്നിത്തലയെ പരിഹസിച്ചിരിക്കുന്നത്.

‘ഹലോ.. ഉസ്മാൻ ഞാൻ പെട്ടു’, എന്ന് കുറിച്ചു കൊണ്ടാണ് കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാര്‍ എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button