KeralaLatest NewsNews

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍… 144 പ്രഖ്യാപനം : ജനങ്ങള്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ചീഫ് സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍… 144 പ്രഖ്യാപനം , പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ചീഫ് സെക്രട്ടറി. കേരളത്തില്‍ ലോക്ക് ഡൗണ്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് കടകള്‍ അടച്ചിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടുരതെന്ന സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച് ഉണ്ടായ സംശയം ദൂരികരിക്കുകയായിരുന്നു അദ്ദേഹം.

Read Also : ഉദ്യോഗാർത്ഥികൾക്ക് ഇനി സാവകാശം ജോലിയിൽ പ്രവേശിക്കാം; ഉത്തരവുമായി സർക്കാർ

സംസ്ഥാനത്ത് കടകള്‍ അടച്ചിടില്ല. ഒരു സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ അല്ല സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്. രോഗം വ്യാപനം കൂടുതല്‍ ഉള്ള ജില്ലകള്‍ എങ്ങനെ നിയന്ത്രണം വേണം എന്നതില്‍ ജില്ലാ കളക്ടര്‍ക്ക് നടപടിയെടുക്കാം. സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ അര്‍ഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി.

സംസ്ഥാനത്ത് അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് വ്യക്തമാക്കി ഇന്നലെ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ പല സംശയങ്ങളും ഉണ്ടായിരുന്നു. രോഗം കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണോ അതോ സംസ്ഥാനത്ത് മുഴുവന്‍ ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലായിരുന്നു ആശയക്കുഴപ്പമുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button