Latest NewsNewsIndia

ചൈന ഭരണകൂടത്തിന്റെ ഔദ്യോഗിക പരസ്യം പ്രസിദ്ധീകരിച്ച് ഹിന്ദു ദിനപത്രം; ദിനപത്രത്തിനെതിരെ ശക്തമായ പ്രതിഷേധം

ന്യൂഡല്‍ഹി : ചൈനയുടെ ഇന്ത്യ വിരുദ്ധ നയം തുടരുന്നതിനിടെ ചൈന ഭരണകൂടത്തിന്റെ ഔദ്യോഗിക പരസ്യം പ്രസിദ്ധീകരിച്ച് ഹിന്ദു ദിനപത്രം. ചൈനയുടെ ദേശീയ ദിനത്തെ പ്രകീര്‍ത്തിച്ചുള്ള പരസ്യമാണ് ഒരു മുഴുവന്‍ പേജിലുമായി ബഹുവര്‍ണ്ണത്തില്‍ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചത്.

1949 ഒക്ടോബര്‍ 1 മുതല്‍ 2020 ഒക്ടോബര്‍ 1 വരെയുള്ള ചൈനയുടെ മുന്നേറ്റവും വികസനവും ലോകരാജ്യങ്ങളുമായുള്ള ബന്ധവും നയന്ത്രത്തിലെ മുന്നേറ്റവും എടുത്തുപറഞ്ഞുള്ള പരസ്യമാണ് ഹിന്ദുവിൽ നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സുന്‍ വീദോങ്ങിന്റെ സന്ദേശത്തോടെയാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചൈനക്കെതിരെയുള്ള ആരോപണങ്ങൾക്കുള്ള മറുപടി എന്ന നിലയിലാണ് പരസ്യം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ലോകത്തെ മുഴുവന്‍ ദുരിതത്തിലാക്കിയ കോവിഡ് വ്യാപനത്തിന് കാരണക്കാരായ ചൈനയുടെ നയത്തെ വിമര്‍ശിക്കാന്‍ ഹിന്ദു പത്രം ഇതുവരെ തയ്യാറായിട്ടില്ല . അതിര്‍ത്തിയില്‍ ഇന്ത്യന്‍ മേഖല കയ്യേറാൻ ശ്രമിക്കുകയും 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിനു കാരണക്കാരുമായ ചൈനയെ പ്രകീർത്തിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച ദ ഹിന്ദുവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button