KeralaLatest NewsNews

ലൈഫ് മിഷൻ: സി.ബി.ഐ‌ക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2017ൽ തന്നെ ഫോറിന്‍ കോണ്‍ട്രിബ്യൂഷേന്‍ റഗുലേഷന്‍ ആക്ട്‌ (എഫ്.സി.ആര്‍.എ.) ലംഘനം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് അനുമതി നല്‍കിയിരുന്നതായും ഇപ്പോൾ കോടതിയെ സമീപിക്കുന്ന നടപടി വിചിത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 2017 ജൂണ്‍ 13-ന് ഇതിനുള്ള അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിന്റെ രേഖകളും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.

Read also: മാറ്റമില്ലാതെ സ്വർണ വില; പ​വ​ന് 37,360 രൂ​പ

2017ൽ സി.ബി.ഐ. അന്വേഷണത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ ഇതിനെ എതിര്‍ത്ത് കോടതിയെ സമീപിച്ച നടപടി അപഹാസ്യമാണ്. സ്വന്തം ഉത്തരവിനെതിരേ കോടതിയെ സമീപിക്കുന്നത് വിചിത്രമാണെന്നും സര്‍ക്കാരിന് ഇത് വലിയ പ്രഹരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അന്വേഷണം മുഖ്യമന്ത്രിലേക്ക്‌ നീങ്ങുമെന്ന് കണ്ടപ്പോഴാണ് സര്‍ക്കാര്‍ സി.ബി.ഐയെ എതിര്‍ത്ത് കോടതിയിലേക്ക് നീങ്ങിയതെന്നും സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button