Latest NewsNewsIndia

ഹത്രാസ് സംഭവത്തിൽ വിമർശനവുമായി ഗുലാം നബി ആസാദ്​

പോലീസ്​ ഒരുഭാഗം മാത്രമാ​ണെന്നും ഭരണകർത്താവിന്റെ മനോഭാവമാണ് ​ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഹത്രാസ് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​. യുപിയിൽ ഇത്തരത്തിലുള്ള ക്രൂരതകൾ​ പുതിയ സംഭവമല്ലെന്ന്​ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

“യുപിയിൽ ഒരു സർക്കാർ സംവിധാനമു​ണ്ടോ? യോഗി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്​. ആൾക്കൂട്ട മർദനം, പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്തൽ, അവർക്കെതിരെ കേസ്​ കൊടുക്കൽ തുടങ്ങിയ സംഭവങ്ങൾ നേരത്തേയുണ്ടായിരുന്നു. ഇത്​ പുതിയതല്ല, യുപിയിൽ പതിവാണ്​” -ഗുലാം നബി ആസാദ് പറഞ്ഞു. പോലീസ്​ ഒരുഭാഗം മാത്രമാ​ണെന്നും ഭരണകർത്താവിന്റെ മനോഭാവമാണ് ​ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കുവൈറ്റ് രാജാവിന് ആദരസൂചകമായി നാളെ ദേശീയ പതാക താഴ്ത്തിക്കെട്ടും

അതേസമയം കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കും പ്രിയങ്ക ​ഗാന്ധിക്കും പെൺ കുട്ടിയുടെ കുടുംബത്തെ കാണാൻ യുപി പോലീസ് അനുമതി നൽകിയിട്ടുണ്ട്. കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ, ലോക്സഭാ കക്ഷി നേതാവ് അധീരജ്ഞൻ ചൗധരി എന്നിവർ രാഹുലിനെ അനുഗമിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button