COVID 19KeralaLatest NewsNews

മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് മുക്തനായി: നിരീക്ഷണത്തില്‍ തുടരും

തിരുവനന്തപുരം: മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് മുക്തനായി. ഏഴ് ദിവസം തിരുവനന്തപുരത്തെ വീട്ടില്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും. കഴിഞ്ഞ മാസം 23 നാണ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി വിശ്രമരഹിതമായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍, ശുചീകരണ ജോലി ചെയ്യുന്ന ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ക്യാന്റീന്‍ ജീവനക്കാര്‍ തുടങ്ങി എല്ലാവരോടുള്ള നീസ്സീമമായ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read also: രമേശ് ചെന്നിത്തല ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണോ തുടരുന്നത്: രാഹുല്‍ ഗാന്ധിയെ വരെ തള്ളി നിലത്തിട്ട ബി ജെ പി ഭരണത്തെ കുറിച്ച്‌ ഒരു വാക്കെങ്കിലും മര്‍മ്മരം പോലെയെങ്കിലും പറയാന്‍….. വിമർശനവുമായി പി രാജീവ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ടവരേ,
എന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ്ജ് ആയി. കഴിഞ്ഞ പതിനൊന്ന് ദിവസമാണ് ചികിത്സയിൽ കഴിയേണ്ടിവന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി വിശ്രമരഹിതമായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ശുചീകരണ ജോലി ചെയ്യുന്ന ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ക്യാൻ്റീൻ ജീവനക്കാർ തുടങ്ങി എല്ലാവരോടുള്ള നീസ്സീമമായ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു.
മികച്ച ചികിത്സയും പരിചരണവുമാണ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നൽകി വരുന്നത്. 24 മണിക്കൂറും വിശ്രമമില്ലാതെയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ പ്രവർത്തിച്ചു വരുന്നത്. ഈ ദിവസങ്ങളിൽ ഫോണിൽ നേരിട്ട് വിളിച്ചും ഓഫീസിൽ വിളിച്ചുമെല്ലാം ഒരുപാട് ആളുകൾ രോഗവിവരങ്ങൾ അന്വേഷിക്കുകയും രോഗവിമുക്തിക്കു വേണ്ടി ആത്മാർത്ഥമായി ആശംസിക്കുകയും ചെയ്തിരുന്നു. എല്ലാവരെയും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.
ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിച്ചുകൊണ്ട് ഏഴുദിവസം കൂടി തിരുവനന്തപുരത്തെ വീട്ടിൽ തന്നെ കഴിയേണ്ടിവരും. അതു കഴിഞ്ഞാൽ പൂർവ്വാധികം ഊർജ്ജസ്വലമായി പ്രവർത്തനരംഗത്തേയ്ക്ക് വരാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
എല്ലാവർക്കും നന്ദി, സ്നേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button