Latest NewsNewsIndia

ഹത്രാസ് കേസിലെ കുറ്റാരോപിതരായ വ്യക്തികളുടെ തലവെട്ടിക്കൊണ്ടവരുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ലക്‌നൗ : ഹത്രാസ് കേസിൽ കുറ്റാരോപിതരുടെ തലവെട്ടുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. നിസാം മാലിക്ക് എന്ന ബുലന്ദ്ഷറിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് അറസ്റ്റിലായത്.

ഹത്രാസ് സംഭവത്തിൽ കുറ്റാരോപിതരായ വ്യക്തികളുടെ തല വെട്ടിക്കൊണ്ടു വരുന്നവർക്ക് ഒരു കോടിരൂപ പ്രതിഫലം നൽകുമെന്നായിരുന്നു നിസാം മാലിക്കിന്റെ പ്രഖ്യാപനം. സംഭവത്തിൽ കേസെടുത്ത പൊലീസ് പിന്നീട് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണുണ്ടായത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലേക്ക് പോകുന്നതിനിടെയുണ്ടായ സംഘർഷത്തിൽ നിസാം മാലിക്കിനും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നിസാം മാലിക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button