Latest NewsNewsIndia

ഹാഥ്രസ് സംഭവം കുത്തിപ്പൊക്കിയതിനു പിന്നില്‍ രാഷ്ട്രീയ നീക്കം : പിന്നില്‍ കളിച്ചത് കോണ്‍ഗ്രസ് : രാഷ്ട്രീയ നാടകങ്ങളറിയാതെ സാധാരണക്കാരായ ജനങ്ങളും

ന്യൂഡല്‍ഹി: ഹഥ്രാസ് സംഭവം കുത്തിപ്പൊക്കിയതിനു പിന്നില്‍ രാഷ്ട്രീയ നീക്കം . പിന്നില്‍ കളിച്ചത് കോണ്‍ഗ്രസും. വരുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് ദേശീയ കോണ്‍ഗ്രസ് ഹഥ്രാസ് സംഭവത്തെ രാഷ്ട്രീയവത്ക്കരിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഹഥ്രാസ് വിഷയം ഇത്രയും രൂക്ഷമാക്കിയതും രാജ്യമെമ്പാടും ദേശീയ ജനശ്രദ്ധ ആകര്‍ഷിച്ചതുംമുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും സഹോദരിയും എഐസിസി സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടേയും ഇടപെടലുകളാണ്

read also : ഇന്ത്യയുടെ കരുത്തരായ സ്‌പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്സിനെ നേരിടാനാവാതെ ചൈന പാകിസ്ഥാന്റെ സഹായം തേടുന്നുവെന്ന് റിപ്പോര്‍ട്ട്

ബിജെപിയെയും സംഘപരിവാറിനെയും നേരിടാന്‍ ഹാഥ്രസ് വിഷയെ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടതും ഇതേസമയത്തായിരുന്നു. ഇങ്ങനെ കച്ചിത്തുരുമ്പായിരുന്നു ഹാഥ്രസ് കൂട്ടബലാത്സംഗവും തുടര്‍ന്നുള്ള മരണവും.

മുമ്പ് മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പല സമരങ്ങളും പാതിവഴി നിലച്ചിരുന്നു. ഒരു അപ്രതീക്ഷിത സമരം വന്നാല്‍ ഒരിക്കല്‍ പോലും നേതൃനിരയില്‍ രാഹുലിനെ കാണാന്‍ കഴിയാതിരുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. തങ്ങള്‍ നല്ല പോരാട്ടക്കാരാണെന്നും ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും തെളിയിക്കാനുള്ള ഒരു നാടകമായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങള്‍. ദേശീയ മാധ്യമങ്ങളും രാഹുല്‍-പ്രിയങ്ക ഗാന്ധിമാരുടെ ഹാഥ്രസ് സന്ദര്‍ശനം ഗംഭീരമായി ആഘോഷിച്ചതോടെ രാഷ്ട്രീയക്കളിയും രാഷ്ട്രീയ നാടകവും അസ്സലായി അരങ്ങേറി.
രാഹുലിനൊപ്പം പ്രിയങ്ക ഉറച്ചു നിന്നു. യുപിയിലെ അനുകൂലമായ കാറ്റ് മുതലെടുക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്. ഒരുപക്ഷേ ഇതിന്റെ രാഷ്ട്രീയ ഫലം അത്ര അനുകൂലമാകാന്‍ ഇടയില്ല എന്നും അവര്‍ക്കറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button