KeralaLatest NewsNews

കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി നിയമകാര്യ സെല്ലിന് രൂപംനല്‍കി പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കക്ഷികളായ കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമകാര്യ സെല്ലിന് രൂപം നൽകി. ഹൈക്കോടതിയിലും കീഴ്‌ക്കോടതിയിലും ഉള്ള കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പ് ആണ് സെല്ലിന്റെ ഉത്തരവാദിത്തം. ഹൈക്കോടതിയിലെ വിജിലൻസ് സ്പെഷ്യൽ ഗവണ്മെന്റ് പ്ലീഡർ എ. രാജേഷിനാണ് സെല്ലിന്റെ ചുമതല.

Read also: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്ത് വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു

ഒക്ടോബർ ഒന്നിനാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫിസറായി മുതിര്‍ന്ന അഭിഭാഷകനെ നേരത്തേ നിയമിച്ചിരുന്നു. 1.10 ലക്ഷം രൂപയാണ് ശമ്പളം. അഡ്വ. ജനറല്‍ ഓഫിസുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിനായാണ് നിയമനം. ഇതുകൂടാതെ നിയമകാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ എന്‍.കെ.ജയകുമാറിനെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചിട്ടുണ്ട്. നിയമകാര്യങ്ങള്‍ ഔദ്യോഗികമായി കൈകാര്യം ചെയ്യാന്‍ നിയമസെക്രട്ടറിയും ഓഫിസര്‍മാരുമുണ്ട്. ഇതിനെല്ലാം പുറമേയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ നിയമകാര്യ സെല്ലിന് രൂപം നൽകിയിരിക്കുന്നത്. അതേസമയം, സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിലാണ് പുതിയ നിയമനം എന്ന് സർക്കാർ അവകാശപ്പെടുന്നു.

shortlink

Post Your Comments


Back to top button