KeralaLatest NewsIndia

‘ഹത്രാസ് പോലെ ബാൽരമ്പൂരിലും രണ്ട് യുവാക്കൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു, ഒരു ഹാഷ് ടാഗും ഉണ്ടായില്ല, രാഹുലോ പ്രിയങ്കയോ അവിടെ പോകണമെന്ന് വാശി പിടിക്കുന്നില്ല എന്തുകൊണ്ട്?’ വിനോദ് കാർത്തിക എഴുതുന്നു

ഹത്രാസിൽ നടക്കുന്നത് ബീഹാർ ഇലക്ഷൻ മുൻ നിർത്തിയുള്ള നാടകങ്ങളാണെന്ന് വിനോദ് കാർത്തികയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ,

ഹത്രാസിനു പിന്നിലെ രാഷ്ട്രീയം…

ഉത്തർപ്രദേശിലെ യോഗി സർക്കാർ ഇന്ത്യയിലെ ബിജെപി വിരുദ്ധ കക്ഷികളുടെ കണ്ണിലെ കരടാണ് . പ്രത്യേകിച്ച് കോണ്ഗ്രസ്സിന്റെ കാരണം വർഷങ്ങളായി കോൺഗ്രസിന്റെ കുത്തകയായിരുന്ന അമേത്തിയിൽ നിന്നും രാഹുലിനെ ജനം തൂൂത്തെറിഞു. ദേശീയ രാഷ്ട്രീയത്തിൽ തിരികെ എത്തണമെങ്കിൽ രാഹുലിനും കോൺഗ്രസ്സിനും യുപി മൂലം ബീഹാർ എങ്കിലും പിടിക്കണം.

ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള എറ്റവും വല്യ സ്റ്റേറ്റ് ക്രൈം പട്ടികയിൽ ഒന്നാമതായിരുന്നു യോഗി എത്തും മുൻപേ, ഗുണ്ടകളും നിരക്ഷരരായ കൂലിപ്പണിക്കാരും തിങ്ങി നിറഞ്ഞ ചേരികളിൽ ഷൂട്ട് അറ്റ് സൈറ്റ് വന്നതൊടെ അക്രമം കുറഞ്ഞ്.ഇന്ന് ജനങൾക്ക് ഇടയിൽ യോഗി സര്ക്കാര് വിശ്വാസം ആർജ്ജിചു കഴിഞ്ഞു.

ഹത്രാസ് പോലെ ബാൽരമ്പൂരിലും രണ്ട് യുവാക്കൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു.ഒരു ഹാഷ് ടാഗും ഉണ്ടായില്ല,രാഹുലിനൊ പ്രിയങ്കയ്ക്കൊ അവിടെ പോകണമെന്ന് വാശി പിടിക്കുന്നില്ല,മാധ്യമങളിലൂടെ നാക്ക് പിഴുത് എന്നാ ദയനീയമായ ചിത്രം വരച്ചു കാട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന PR വർക്കാണു കൊങ്രസ്സിന്റെത്. സമാനമായ സംഭവങ്ങൾ രാജസ്ഥാനിൽ ഉണ്ടായി. ആ സംഭവങളെ എന്ത് കൊണ്ട് ഇവർ ഫൊക്കസ് ചെയ്യുന്നില്ല.. ബാൽരമ്പൂരിൽ ഉള്ള പ്രതികൾ ന്യൂനപക്ഷമായത് കൊണ്ട് ആ വിഷയത്തിൽ സവർണ്ണതയ്ക്ക് സ്കോപ്പ് ഇല്ലല്ലോ..

ജനരോഷം കൂട്ടാനും അവിഞ്ഞ രാഷ്ട്രീയം കളിക്കാനും വീഴ്ച അഭിനയിക്കാനും ഒക്കെ ശ്രമിക്കുന്ന രാഹുൽ ഹത്രാസിൽ എത്തിയാൽ കാണിക്കുന്ന പിആർ നാടകങൾ അറിയാവുന്ന്ത് കൊണ്ടാണ് അനുമതി നിഷേധിച്ചത്. ഉത്തർ പ്രദേശ് മാത്രമല്ല രാജ്യമാകെ അരക്ഷിതാവസ്ഥയിൽ ആണെന്നുള്ള പിആർ വർക്കാണു ഇപ്പോൾ നടക്കുന്ന്ത്.

ഈ ദാരുണ സംഭവം ഉണ്ടായ ഉടൻ തന്നെ യോഗി സർക്കാർ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് കോടതിയും നാർക്കൊ ടെസ്റ്റും ഇപ്പോൾ സിബിഐ അന്വേഷണവും പ്രഖ്യാപിച്ചു കഴിഞ്ഞു.

പീഡനം അത് എവിടെ ആയാലും പീഡിതയുടെ കണ്ണീർ ഉണങുന്നതിനു മുൻപേ ഏറ്റവും കടുത്ത ശിക്ഷ നൽകണം,

ഇത് പോലെ വാളയാറിൽ രണ്ട് കുരുന്നുകളെ പീഡിപ്പിക്കുകയും കൊന്നു കെട്ടി തൂക്കുകയും ചെയ്ത സംഭവത്തിൽ ഒരു സിബിഐ അന്വെഷണത്തിനു ഹാഷ് ടാഗ് ഇടാൻ കേരളത്തിൽ ഇരുന്നു സ്വർണ്ണക്കടത്തും മയക്കു മരുന്ന് കേസ്സും മറയ്ക്കാൻ ഐ ഫോൺ വിവാദങളും മറയ്കാൻ ഹസ്രത്ത് നോക്കി ഇരിക്കുന്ന മലയാളികളെ വെല്ലു വിളിക്കുന്നു…

നിങളുടെതു സെലക്റ്റീവ് പ്രതികരണങ്ങളാണ്., അത് കൊണ്ടാണ് ചിലത് മാത്രം കണ്ണിൽപെടുന്ന്ത്. കേരളത്തിലെ ദളിത്‌ പീഡനങ്ങളും ബാല പീഡനങളും കണ്ണിൽപെടാത്തത്. ആർഎൽവി രാമകൃഷ്ണൻ, കെവിൻ, ശ്രീജിത് വിനായകൻ ഓക്കേ ഉയർത്തുന്ന വിഷയങ്ങൾ ഇവിടെ എത്ര പേര് അഡ്രെസ്സ് ചെയ്യും എന്ന് ദളിതർക്ക് വേണ്ടിയെന്ന വാദം ഉയർത്തിയ പ്രൊഫൈലുകളിൽ നോക്കണം. സെലക്ടീവ് കണ്ണ് നീരും അനുകമ്പയും തിരിച്ചറിയാൻ വിഷയങളിലെ ഇരട്ടത്താപ്പും സമയവും നോക്കിയാൽ മതി

“സമ്മയിക്കണം ഇജ്ജാതി ഇരവാദങളെ….!!!!

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button