KeralaLatest NewsNews

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഞങ്ങളെ നിയമിക്കരുത്: പിജി ഡോക്ടർമാർ

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന പരാതികളും പ്രതിഷേധവും ആരോഗ്യവകുപ്പിന് തലവേദനയാവുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ തങ്ങളെ നിയമിക്കരുതെന്ന് പിജി ഡോക്ടർമാരുടെ അസോസിയേഷൻ. നിലവിൽ ജോലി ചെയ്യുന്ന സർക്കാർ മെഡിക്കൽ കോളേജിൽ തുടർന്നും പ്രവർത്തിക്കാൻ തങ്ങളെ അനുവദിക്കണമെന്നാവശ്യവുമായി അസോസിയേഷൻ രംഗത്ത്.

നേരത്തെ ശബരിമല ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടന ആരോഗ്യവകുപ്പിനെ സമീപിച്ചിരുന്നു. എന്നാൽ കോവിഡ് കെയർ സെൻ്ററുകളിൽ തങ്ങളെ ഡ്യൂട്ടിക്കിടുന്ന പക്ഷം ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

Read Also: ഓഫീസിലെ ജീവനക്കാരന് കോവിഡ്; മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നീരിക്ഷണത്തില്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന പരാതികളും പ്രതിഷേധവും ആരോഗ്യവകുപ്പിന് തലവേദനയാവുകയാണ്. കിടപ്പുരോഗി പുഴുവരിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിഷേധം തുടരുന്നതിനിടെ കോവിഡ് കെയർ സെൻ്ററുകളിൽ ഡ്യൂട്ടിക്കിടാനുള്ള തീരുമാനത്തിനെതിരെ പിജി ഡോക്ടർമാരുടെ സംഘടന രംഗത്തു വന്നിരിക്കുന്നത്.

shortlink

Post Your Comments


Back to top button