Latest NewsKeralaNews

യുവാവ് കുത്തേറ്റ് മരിച്ചു : സംഭവം കൊച്ചിയിൽ

കൊച്ചി : യുവാവ് കുത്തേറ്റ് മരിച്ചു. . തുറവൂർ സ്വദേശി ജിസ്മോനാണ് നെടുമ്പാശ്ശേരിയിൽ മരിച്ചത്. കയ്യാലപ്പടിയിൽ നിൽക്കുകയായിരുന്ന ജിസ്മോനെ മൂന്നംഗ സംഘമെത്തി കുത്തുകയായിരുന്നു എന്നാണ് വിവരം. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Also read : യുവാവ് കുളത്തില്‍ മുങ്ങിമരിച്ച സംഭവം : കൊലപാതകമെന്ന് തെളിഞ്ഞു

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജിസ്‌മോന്റെ മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കഞ്ചാവ് കൈവശം വച്ചതിന് ജിസ്മോനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. കഞ്ചാവ് കടത്ത്, വാഹന മോഷണക്കേസുകളില്‍ പ്രതിയായ ജിസ് മോന്‍ മൂന്ന് മാസം മുമ്ബാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button