Life Style

പാവയ്ക്കയുടെ ആരോഗ്യഗുണത്തിനു മുന്നില്‍ പാവയ്ക്ക പോലും തോറ്റുപോകും

ഇച്ചിരി കയ്ച്ചാല്‍ എന്താ, ആരോഗ്യ ഗുണങ്ങളില്‍ പാവയ്ക്കയെ തോല്‍പ്പിക്കാന്‍ ആരുമില്ല പാവയ്ക്ക കഴിച്ചാല്‍ അല്‍പ്പമൊന്ന് കയ്ക്കുമെങ്കിലും അവ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ഇരുമ്പും, പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള പാവയ്ക്ക ശരീരഭാരം കുറയ്ക്കുവാനും, രക്തശുദ്ധീകരണത്തിനും സഹായിക്കുന്നവയാണ്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്‌നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം എന്നിവയും പാവയ്ക്കയില്‍ സമ്പന്നമാണ്. പാവയ്ക്ക കറിവെച്ചോ, പാവയ്ക്ക ഉണക്കി വറുത്തോ നമ്മള്‍ കഴിക്കാറുണ്ട്. അതുപോലെ തന്നെ പാവയ്ക്ക ജ്യൂസ് അടിച്ചും കഴിക്കാറുണ്ട്. ഇവയെല്ലാം ശരീരത്തിന് ഏറെ നല്ലതാണ്.

പാവയ്ക്കയുടെ ഏറ്റവും വലിയ ഗുണം രക്തശുദ്ധീകരണമാണ്. രക്തം ശുദ്ധീകരിക്കുന്നതിലൂടെ ചര്‍മത്തിലുണ്ടാകുന്ന മുഖക്കുരുക്കള്‍, മറ്റു പാടുകള്‍ തുടങ്ങിയവ ഇല്ലാതാക്കുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുവാനും പാവയ്ക്കയ്ക്ക് കഴിവുണ്ട്. അതുപോലെ ആഹാരം നിയന്ത്രിക്കാതെ തന്നെ ശരീര ഭാരം കുറയ്ക്കുവാന്‍ പാവയ്ക്കയ്ക്ക് കഴിയും. രോഗപ്രതിരോധ ശേഷി സൃഷ്ടിച്ചെടുക്കുവാനും പാവയ്ക്ക നല്ലതാണ്. ഒപ്പം ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും പാവയ്ക്കയ്ക്ക് സാധിക്കും. പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാനും പാവയ്ക്ക ഉപയോഗിക്കാവുന്നതാണ്. പാവയ്ക്ക ജ്യൂസ് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതോടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

പോഷക സമൃദ്ധവും, ഔഷധ ഗുണങ്ങളും ഏറെയുള്ള പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ധാരാളം പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഫിറ്റ്‌നസ് നോക്കുന്നവര്‍ക്ക് പാവയ്ക്ക ഏറ്റവും കൂടുതല്‍ ഉപയോഗിക്കാവുന്ന ആഹാര വസ്തുവാണ്. മാത്രവുമല്ല കൊറോണ കാലമായതുകൊണ്ട് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതിനായി പാവയ്ക്ക ഭക്ഷണത്തില്‍ പരമാവധി ഉള്‍ക്കൊള്ളിക്കുക. ലേശം കയ്ച്ചാലും ആരോഗ്യഗുണങ്ങള്‍ ഏറെയാണ് പാവയ്ക്കയ്ക്ക്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button