Latest NewsIndiaNews

20,000 കോടിയുടെ ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് ഇന്ന് രാത്രി തന്നെ വിതരണം ചെയ്യും: തങ്ങളുടെ ഉറച്ച തീരുമാനം അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: 20,000 കോടിയുടെ ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് ഇന്ന് രാത്രി തന്നെ വിതരണം ചെയ്യും. തങ്ങളുടെ ഉറച്ച തീരുമാനം അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍.
ഈ വര്‍ഷത്തേക്കായി കേന്ദ്രം സമാഹരിച്ച 20,000 കോടി രൂപയുടെ ജി.എസ്.ടി നഷ്ടപരിഹാര സെസ് ഇന്ന് രാത്രിയോടെ തന്നെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നറിയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

Read Also : മുൻപ് മോദിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടു, ഇപ്പോൾ തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി യൂറോപ്പിലെ ചില ഇന്ത്യന്‍ സംഘടനകള്‍

വരുന്ന ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് വിതരണം നടക്കുക. ഇന്ന് നടന്ന 42ആം ജി.എസ്.ടി കൗണ്‍സില്‍ സമ്മേളനത്തിന് ശേഷമാണ് കേന്ദ്ര ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഏഴു മണിക്കൂര്‍ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേന്ദ്രം ഇക്കാര്യം തീരുമാനിച്ചത്. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന, നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന 10 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button