
കുറ്റകൃത്യങ്ങളിൽ സംസ്‌ഥാന പോലീസ് മന്ത്രിക്ക് ഉത്തരവാദിത്വം എത്രമാത്രമുണ്ടെന്ന ചോദ്യവുമായി മുൻ വിജിലൻസ് മേധാവി ഡോ. ജേക്കബ് തോമസ്. ഉത്തർപ്രദേശിലെ ഹത്രാസ് പീഡനക്കേസിൽ രാജ്യം മുഴുവൻ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു ചോദ്യം #crimes #accountability #Hathras എന്ന ഹാഷ് ടാഗോഡ് കൂടി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
2019ൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത പീഡന കേസുകളുടെ കണക്കുകൾ വ്യക്തമാക്കുന്ന ഒരു ചിത്രവും അദ്ദേഹം ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകളാണിത്. ഇതിൽ രാജസ്ഥാൻ ഒന്നാം സ്ഥാനതെന്നും, കേരളം രണ്ടാം സ്ഥാനതെന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ഒരു ലക്ഷം ജനസംഖ്യ എന്ന ക്രമത്തിൽ രാജസ്ഥാനിൽ 15.9 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, കേരളത്തിൽ 11.1 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഉത്തർപ്രദേശിലിത് 2.8 ആണ്.
കുറ്റകൃത്യങ്ങളിൽ സംസ്‌ഥാന പോലീസ് മന്ത്രിക്കു , ഉത്തരവാദിത്വം എത്രമാത്രമുണ്ട് ??#crimes #accountability #Hathras
Posted by Dr.Jacob Thomas on Saturday, October 3, 2020
അതേസമയം ഹത്രാസ് കേസിൽ നിർണായക നീക്കവുമായി യുപി സർക്കാർ. കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി പ്രഖ്യാപിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിനും പ്രതികള്‍ക്കും ഉള്‍പ്പെടെ നുണപരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന ഫോറന്‍സിക്, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണു നടപടി.
Also read : കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി നിയമകാര്യ സെല്ലിന് രൂപംനല്‍കി പിണറായി സർക്കാർ
കേസിലെ പ്രതികള്‍ക്കും പോലീസുകാര്‍ക്കുമൊപ്പമാണു കുടുംബാംഗങ്ങള്‍ക്കും നുണപരിശോധന. വിഷയം കൈകാര്യം ചെയ്‌തതില്‍ പോലീസിനു വീഴ്‌ചയുണ്ടായെന്നു റിപ്പോര്‍ട്ടിലുണ്ട്. കുടുംബാംഗങ്ങളുടെ പരാതി പരിഹരിക്കുമെന്ന് സംസ്‌ഥാന ഡി.ജി.പിയും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉറപ്പ് നൽകി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നു യു.പി. പോലീസ് മേധാവി എച്ച്.സി. അവസ്‌തി അറിയിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്‌തിക്കൊപ്പം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചാണ് ഡി.ജി.പി. ഇക്കാര്യം അറിയിച്ചത്.
പീഡനം നടന്നിട്ടില്ലെന്ന പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍ ശരിവയ്‌ക്കുന്നതാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും. കഴുത്തിനേറ്റ പരുക്കാണു മരണകാരണമെന്നു . പെണ്‍കുട്ടിയുടെ മൊഴിയിലും പീഡനാരോപണമില്ലെന്ന് യു.പി. എഡി.ജി.പി: പ്രശാന്ത് കുമാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ നേതൃത്വം നല്‍കിയ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്ഷറിനെതിരേ കുടുംബാംഗങ്ങള്‍ പരാതി നല്‍കി. മൃതദേഹത്തിന്റെ ഫോട്ടോ പോലും കാണിച്ചില്ല. രാത്രിയില്‍ത്തന്നെ മൃതദേഹം ദഹിപ്പിച്ചതിലും എതിര്‍പ്പുണ്ട്.
Post Your Comments