Latest NewsKeralaNews

സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് സംശയിക്കുന്നതായി എം എം ഹസ്സൻ

തി​രു​വ​ന​ന്ത​പു​രം: സിപിഎമ്മും ബിജെപിയും തമ്മിൽ ഒരു രഹസ്യ ധാരണ സംശയിക്കുന്നുണ്ടെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. മോദിക്കെതിരെ പിണറായി ഒരു വാക്ക് പോലും പറയാത്തത് ഇതിന് തെളിവാണെന്നും ഹസ്സൻ പറഞ്ഞു.

Read also: കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി നിയമകാര്യ സെല്ലിന് രൂപംനല്‍കി പിണറായി സർക്കാർ

രാത്രിയുടെ ഇരുട്ടിൽ സി പി എമ്മും ബി ജെ പിയും ഭായി ഭായി ആണെന്ന് ആരോപിച്ച ഹസ്സൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും പരിഹസിച്ചു. ആടറിയുന്നോ അങ്ങാടി വാണിഭം എന്നതു പോലെയാണ് കെ സുരേന്ദ്രന്റെ അവസ്ഥയെന്നും ബിജെപി സിപിഎം ധാരണയെ പറ്റി സുരേന്ദ്രൻ ഒന്നും അറിയുന്നില്ലെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം സമരങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം തുടരുമെന്നും അറിയിച്ചു. ഈ ​മാ​സം 12ന് ​എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് സ​മ​രം ന​ട​ത്തും. ആ​ൾ​ക്കൂ​ട്ട​വും പ്ര​ക​ട​ന​വും ഉ​ണ്ടാ​കി​ല്ല. അ​ഞ്ചു പേ​ർ വീ​തം സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

shortlink

Post Your Comments


Back to top button