COVID 19MollywoodLatest NewsKeralaCinemaNewsIndiaEntertainment

താരസംഘടനയായ അമ്മയ്ക്ക് വേണ്ടി മുഴുവൻ താരങ്ങളെയും ഒന്നിപ്പിച്ച് പുതിയ ചിത്രമെത്തുന്നു ; കൂടുതൽ വിവരങ്ങൾ പുറത്ത്

അമ്മയില്‍ അംഗങ്ങളായ ചെറുതും വലുതുമായ മുഴുവന്‍ താരങ്ങളെയും ഉള്‍ക്കൊള്ളിച്ച്‌ കൊണ്ട് ഒരു വമ്പൻ ചിത്രം സംവിധായകന്‍ ടി.കെ രാജീവ് കുമാർ ഒരുക്കുന്നതായി റിപ്പോർട്ട്. മുമ്പ് അമ്മ നിര്‍മ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രം പോലെ തന്നെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുക കാണുന്നതിന് വേണ്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read Also : രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമ്പോൾ കാർഷിക ബിൽ പിൻവലിക്കുമെന്ന് കോൺഗ്രസ് ; ആഘോഷമാക്കി ട്രോളന്മാർ

കൊവിഡ് ഭീഷണി മൂലം സാമ്ബത്തികമായി തകര്‍ന്ന അംഗങ്ങളെ സഹായിക്കുന്നതിനും തുക ചിലവഴിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ മേഖലയിലെ പ്രമുഖനാണ് വിവരം പുറത്തുവിട്ടതെന്നും ഇയാളുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് തീരുമാനം. അതേസമയം ചിത്രം ആര് നിര്‍മ്മിക്കുമെന്നുള്ള കാര്യം പുറത്തുവിട്ടിട്ടില്ല. അമ്മ തന്നെ ചിത്രം നിര്‍മ്മിച്ചേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button