KeralaLatest NewsNews

സി​പിഎം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിയുടെ കൊലപാതകം : ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന

കു​ന്നം​കു​ളം: സി​പി​എ​മ്മി​ന്‍റെ പു​തു​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​നൂപിനെ കൊലപ്പെടുത്തിയ കേസിൽ ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന. പ്ര​തി​ക​ളെ സ​ഹാ​യി​ച്ച ര​ണ്ടു ചി​റ്റി​ല​ങ്ങാ​ട് സ്വ​ദേ​ശി​കൾ കസ്റ്റഡിയിൽ ആയെന്നാണ് റിപ്പോർട്ട്. നന്ദൻ. ശ്രീരാഗ്, സതീഷ്, അഭയജിത്ത് എന്നിവരെ കൂടാതെ മറ്റൊരാൾ കൂടി കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി ഇപ്പോൾ പിടിയിലായവർ  മൊഴി നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്.  കു​ന്നം​കു​ളം എ​സി​പി സി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​കം രൂ​പീ​ക​രി​ച്ച സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

ചി​റ്റി​ല​ങ്ങാ​ട് സ്വ​ദേ​ശി ന​ന്ദ​ൻ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​നൂ​പി​നെ ആ​ക്ര​മി​ച്ച​തെന്നു പോലീസ് പറയുന്നു. ന​ന്ദ​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ ഒളിവിലാണ്, ഇ​വ​ർ പോ​യ​താ​യി സം​ശ​യി​ക്കു​ന്ന കാ​ർ തി​ങ്ക​ളാ​ഴ്ച കു​ന്നം​കു​ള​ത്തു​നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കി​യ കൊ​ല​പാ​ത​ക​മ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

Also read : സെക്രട്ടറിയേറ്റ് തീവെപ്പിന് പിന്നിൽ ആസൂത്രിത നീക്കം; ഫോറൻസിക്ക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സുരേന്ദ്രൻ

കേസിൽ മുഖ്യപ്രതിയായ നന്ദനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് മാസം മുൻപാണ ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത് അതിനാൽ വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നന്ദൻ തൃശ്ശൂർ വിട്ടു പുറത്തുപോയിട്ടില്ലെന്ന് നിഗമനത്തിൽ അന്വേഷണം തുടരുന്നു.

ചി​റ്റി​ല​ങ്ങാ​ട് വ​ച്ച് ഇ​രു സം​ഘ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന രാ​ത്രി​യി​ൽ ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ മ​ദ്യ​സ​ൽ​ക്കാ​രം ന​ട​ന്നി​രു​ന്ന​തായി പറയുന്നു. ഇ​വ​രു​മാ​യി പ്ര​ദേ​ശ​ത്തെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തിനു കാരണമായത്. സ്വ​യം ര​ക്ഷ​ക്കാ​യി കൈ​യി​ൽ ക​ത്തികൊ​ണ്ടു​ ന​ട​ക്കു​ന്ന ആ​ളാ​യി​രു​ന്നു ന​ന്ദ​ൻ. ആ​ഡം​ബ​ര ക​ത്തി​യു​ടെ ഉ​റ​യും സ​നൂ​പി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ​നി​ന്ന് പോ​ലീ​സി​നു ല​ഭി​ച്ചത് പ്രകാരം കു​ത്തി​യ​ത് ന​ന്ദ​ൻ ത​ന്നെ​യാ​ണെ​ന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്. പ​രി​ക്കേ​റ്റ മ​റ്റു സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ വി​ബി​ൻ, ജി​ത്തു, അ​ഭി​ജി​ത്ത് എ​ന്നി​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button