Latest NewsNewsIndia

കൂത്തുപറമ്പിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു

കണ്ണൂർ : കൂത്തുപറമ്പിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. രാത്രി ഒൻപത് മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തൊക്കിലങ്ങാടി പാലാപറമ്പിലെ വീടിന്റെ മുന്നിലെ റോഡിൽ ബോംബെറിഞ്ഞത്.

Read Also :  ബിജെപി പ്രവർത്തകന് നേരെ വെടിയുതിർത്ത് ഭീകരർ

ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തുന്നതിനിടയിൽ, അക്രമിസംഘം രക്ഷപ്പെട്ടു. അതേസമയം സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button