Latest NewsNewsIndia

കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ കാരണം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ : സമീപ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍

കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ കാരണം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമായത് ഓണാഘോഷമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സമീപ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ചികില്‍സയിലുള്ളവരില്‍ 50 ശതമാനവും കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Read Also : ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പ്രവേശനം : കൊവിഡ് നിയന്ത്രണങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

അതേസമയം, സംസ്ഥാനത്ത് 7,871 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6,910 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 മരണം ഇന്ന് സ്ഥിരീകരിച്ചു. 4,981 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 60,494 സാംപിളുകളാണ് പരിശോധിച്ചത്. 13.01 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ലക്ഷണമുള്ളവരെ കണ്ടെത്താന്‍ നടപടി ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നെഗറ്റിവ് ആയാലും RT-PCR ടെസ്റ്റ് നടത്തും. കേരളത്തില്‍ 0.8 ശതമാനം ജനങ്ങള്‍ക്ക് കോവിഡ് വന്നിരിക്കാമെന്ന് ഐസിഎംആര്‍ സെറോ സര്‍വേ ഫലം വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button