Latest NewsNewsInternational

ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു: രോഗമുക്തി നേടിയിട്ടില്ലെന്ന് ഡോക്ടർമാർ

വാഷിംഗ്ടണ്‍: കോവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്നും, കോവിഡിനെ ഭയപ്പെടേണ്ടെന്നും ആശുപത്രി വിട്ടശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ആശുപത്രി വിടുകയാണ്. കോവിഡിനെ ഭയപ്പെടേണ്ട. ചികിത്സയ്ക്ക് ശേഷം 20 വര്‍ഷം ചെറുപ്പമായി’ എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നു ദിവസമായി ആശുപത്രിയിലായിരുന്നു ട്രംപ്.

Read also: ഡുപ്ലെസിന്റെ കാല്‍മുട്ടില്‍ ഐസ് പാക്ക്: താരം പരിക്കിന്റെ പിടിയിലോ? ആശങ്കയോടെ ആരാധകർ

അതേസമയം രോഗമുക്തി നേടാതെയാണ് പ്രസിഡന്റ് ആശുപത്രി വിടുന്നതെന്ന് ഡോക്ടര്‍മാർ വ്യക്തമാക്കുന്നു. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. തുടര്‍ന്ന് മാസ്ക് അഴിച്ചുമാറ്റി. വൈകാതെ തന്നെ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമാകും. ഒക്ടോബര്‍ രണ്ടിനാണ് ട്രംപിനും, ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ട്രംപും ഭാര്യയും ക്വാറന്റീനിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button