Latest NewsKeralaNews

ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റില്‍ : അറസ്റ്റ് ചെയ്തിരിക്കുന്നത് യുഎഇ ഭരണകൂടം : ഏറ്റവും നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ഫൈസല്‍ ഫരീദും റബ്ബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ. യു.എ.ഇ ഭരണകൂടമാണ് അറസ്റ്റ് ചെയ്തത്. ആറുപ്രതികള്‍ക്കെതിരെ ഇന്റര്‍ പോള്‍ വഴി ബ്ലു കോര്‍ണര്‍ നോട്ടിസ് നല്‍കിയെന്നും എന്‍ഐഎ വിശദീകരിക്കുന്നു. നയതന്ത്ര ബാഗേജില്‍ കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതിയാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി 36 വയസുള്ള ഫൈസല്‍ ഫരീദ്.

Read Also : ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചത് വലിയ തിരിച്ചടിയായി : ഇന്ത്യയ്ക്കും അമേരിക്കയ്ക്കും എതിരെ പരാതിയുമായി ചൈന

ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്തുകയാണ്. ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇന്നലെയും സന്ദീപ് മജിസ്‌ട്രേറ്റ് മുന്‍പാകെ മൊഴി നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button