എല്ലാവരും വിചാരിക്കും മനുഷ്യര്‍ക്ക് മാത്രമേ അസൂയ കാണൂവെന്ന്…എന്നാല്‍ മൃഗങ്ങള്‍ക്കിടയിലും കിടമത്സരവും അസൂയയും ഉണ്ട്. ഇവിടെ ഒരു നായക്കുട്ടിയെ കണ്ട നായയുടെ അസൂയയാണ് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. തന്റെ യജമാനന് ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ നായകുട്ടിയെ കൊണ്ടുവന്നത് ഗോള്‍ഡല്‍ റിട്രീവര്‍ നായയ്ക്ക് രസിച്ചില്ല. നായകുട്ടിയെ കണ്ട ഉടന്‍ കുരച്ച് യജമാനന്റെ അടുത്തേയ്ക്ക് ചാടി കയറുകയും നായ്കുട്ടിയെ കടിയ്ക്കാനായി നോക്കുകയും ചെയ്യുന്നുണ്ട്.
താന്‍ പപ്പികുട്ടിയെ ഓമനിക്കുന്നത് അവനിഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കിയ യജമാനന് ഗോള്‍ഡന്‍ റിട്രീവറിനെ തലയില്‍ കൈവെച്ച് ആശ്വസിപ്പിക്കാന്‍ നോക്കുന്നുണ്ട്. എന്നാല്‍ കുറച്ചുനിമിഷങ്ങള്‍ക്ക് ശേഷം അവന്റെ അസൂയ മാറി നായ്കുട്ടിയെ കളിപ്പിയ്്കുകയും ചെയ്യുന്നുണ്ട്. കാണാം ഏറെ രസകരമായ ഈ വീഡിയോ
https://youtu.be/v5kBcmxPAoE
Post Your Comments