Latest NewsKeralaNews

കോഴിക്കോട് മെഡിക്കൽ കോളജിനകത്തും പരിസരത്തും മോഷണം പതിവാകുന്നു

കോഴിക്കോട് : മെഡിക്കൽ കോളജിലും പരിസരത്തും മോഷണ സംഭവങ്ങൾ രൂക്ഷമാകുന്നു. പൊലീസിന്റെ ശ്രദ്ധ കോവിഡ് പ്രതിരോധത്തിലേക്ക് തിരിഞ്ഞതിനാലാണ് മോഷണം വർധിക്കുന്നതെന്നാണ് പരാതി.

ക്യാമ്പസിൽ ആൾ സഞ്ചാരം കുറഞ്ഞതും മോഷണം വർധിക്കാൻ കാരണമായി. മെഡിക്കൽ കോളജിനകത്തും പരിസരത്തും കവർച്ചാ സംഘം ബൈക്കിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെടുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നുണ്ട്. ക്വാർട്ടേഴ്‌സിന് അകത്ത് താമസിക്കുന്ന വനിതാ ജീവനക്കാരാണ് കവർച്ചക്കിരയാകുന്നതിൽ അധികവും. അടുത്തിടെ മൂന്ന് കവർച്ച സംഭവങ്ങളാണ് ക്യാമ്പസിനകത്ത് മാത്രം നടന്നത്.

വഴിയരികിൽ പാർക്ക് ചെയ്യുന്ന ബൈക്കുകൾ മോഷണം പോകുന്നതും പതിവാണ്. അടുത്തിടെ വഴിയാത്രക്കാരിയായ സ്ത്രീയെ ബൈക്കിലെത്തിയ സംഘം അടിച്ച് വീഴ്ത്തി പണവും മൊബൈൽ ഫോണും മോഷ്ടിച്ചിരുന്നു. തുടർച്ചയായ കവർച്ചയുടെ പശ്ചാത്തലത്തിൽ ക്യാമ്പസിനകത്തും പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button