Latest NewsNewsEntertainment

ആർ എൽ വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമം; സെലക്ടീവ് സാംസ്കാരിക നായകർ അറിഞ്ഞിട്ടില്ല; ലളിതേച്ചി പറയുംപോലെ നുണ പറയുന്നവരെ തിരിച്ചറിയണമെന്നും ശ്രീജിത് പണിക്കർ

ലളിതേച്ചി പറയുംപോലെ, നുണ പറയുന്നവരെ തിരിച്ചറിയുക

പ്രശസ്ത ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ​ഹോ​ദ​ര​നും പ്ര​മു​ഖ ന​ര്‍​ത്ത​ക​നു​മാ​യ ആ​ര്‍.​എ​ല്‍.​വി രാ​മ​കൃ​ഷ്​​ണ​ന്​ മോ​ഹി​നി​യാ​ട്ട​ത്തി​ന് അ​വ​സ​രം നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ആ​ത്​​മ​ഹ​ത്യ ശ്ര​മം നടത്തിയിരുന്നു. എന്നാൽ അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്പ് നടി കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ച് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

സംഭവത്തെക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് ശ്രീജിത് പണിക്കർ. തുല്യാവസരം നിഷേധിക്കപ്പെട്ടതിന് ആത്മഹത്യാശ്രമം. ജാതീയത മൂലമെന്ന് സൂചനയുണ്ട്. മോശം സമീപനം സർക്കാർ സംവിധാനത്തിൽ നിന്ന്. സെലക്ടീവ് സാംസ്കാരിക നായകർ അറിഞ്ഞിട്ടില്ല എന്നാണ് ശ്രീജിത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

കുറിപ്പ് വായിക്കാം…

ആർ എൽ വി രാമകൃഷ്ണൻ ദളിതനാണ്. തുല്യാവസരം നിഷേധിക്കപ്പെട്ടതിന്  ആത്മഹത്യാശ്രമം. ജാതീയത മൂലമെന്ന് സൂചനയുണ്ട്. മോശം സമീപനം സർക്കാർ  സംവിധാനത്തിൽ നിന്ന്.

 

https://www.facebook.com/panickar.sreejith/posts/3469883773031673

സെലക്ടീവ് സാംസ്കാരിക നായകർ അറിഞ്ഞിട്ടില്ല. ആരോപണം നിഷേധിച്ച് കെപിഎസി ലളിത. ആരോപണം സത്യമെന്ന് തോന്നിക്കുന്ന ശബ്ദരേഖയുണ്ട്. ലളിതേച്ചി പറയുംപോലെ,
നുണ പറയുന്നവരെ തിരിച്ചറിയുക!

shortlink

Related Articles

Post Your Comments

Related Articles


Back to top button