Latest NewsNewsEntertainment

ബോളിവു‍ഡ് നടൻ സുശാന്ത് സിം​ഗ് കേസ്; അന്വേഷണത്തെ വഴിതിരിച്ചുവിടാൻ സൃഷ്ട്ടിച്ചത് 80,000ത്തോളം വ്യാജ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകള്‍; പൊലീസ് കമ്മീഷ്ണര്‍

ഐ.ടി ആക്‌ട് പ്രകാരം കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യാനും സൈബര്‍ സെല്ലിനോട് മും‌ബയ് പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനും മഹാരാഷ്‌ട്ര സര്‍ക്കാരിനും നേരിടേണ്ടി വന്നത് വന്‍ സൈബര്‍ ആക്രമണങ്ങളായിരുന്നു.

ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കായി വിവിധ സമൂഹമാദ്ധ്യമ പ്ളാ‌റ്റ്ഫോമുകളില്‍ തല്‍പര കക്ഷികള്‍ സൃഷ്‌ടിച്ചത് 80,000ത്തോളം അക്കൗണ്ടുകളാണ്. ഇതിനെതിരെ അന്വേഷിക്കാനും ഐ.ടി ആക്‌ട് പ്രകാരം കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യാനും സൈബര്‍ സെല്ലിനോട് മും‌ബയ് പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു കഴിയ്ഞ്ഞു.

സംശയം തോന്നിയ, മുംബൈ പൊലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇ‌റ്റലി,ജപ്പാന്‍,പോളണ്ട്,സ്ളോവേനിയ,ഇന്തോനേഷ്യ,തുര്‍ക്കി,തായ്‌ലന്റ്, റൊമേനിയ,ഫ്രാന്‍സ് എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പോസ്‌റ്റുകളുമെന്ന് കണ്ടെത്തി, ജസ്‌റ്റിസ് ഫോര്‍ സുശാന്ത്,സുശാന്ത്സിംഗ്‌രാജ്പുത്ത്,എസ്‌എസ്‌ആര്‍ എന്നീ ഹാഷ്‌ടാഗുകളിലായി വ്യാജ അക്കൗണ്ടുകളില്‍ നിരവധി പോസ്‌റ്റുകളാണ് മുംബയ് പൊലീസിനും മഹാരാഷ്‌ട്ര സര്‍‌ക്കാരിനും എതിരെയായി പോസ്‌റ്റ് ചെയ്‌തിരിക്കുന്നതായി കണ്ടത്തിയത്.

വ്യാജ ആരോപണങ്ങളിലൂടെ പോലീസിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് കമ്മീഷ്ണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button