Latest NewsUAENewsGulf

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

റാസ് അൽ ഖൈമ : റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ എക്സിറ്റ് 126ന് അടുത്ത് ശൈഖ് സായിദ് ഹൌസിങ് പ്രോഗ്രാം ഓഫീസിന് എതിർവശത്തുണ്ടായ അപകടത്തിൽ 64കാരനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. . മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ നിയമനടപടികള്‍ പുരോഗമിക്കുന്നു.

Also read : രാജ്യത്ത് പിടിമുറുക്കി കോവിഡ്; വൈറസ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേയ്ക്ക്

കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കണമെങ്കില്‍ അതിനായി നിര്‍ണയിക്കപ്പെട്ട സ്ഥലങ്ങള്‍ മാത്രമേ ഉപയോഗിക്കാവു. വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധയും റോഡില്‍ തന്നെ ആയിരിക്കണം. വേഗപരിധി അടക്കമുള്ള നിയമങ്ങള്‍ പാലിച്ചാല്‍ ദുഃഖകരമായ സംഭവങ്ങള്‍ ഒഴിവാക്കാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button