Latest NewsNewsBahrainGulf

ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം 

മനാമ : വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ബഹ്‌റൈനില്‍. മനാമയിലേക്ക് നീളുന്ന ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ കോസ്‍വേയിൽ ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്.

Also read : അഫ്ഗാന്‍ ക്രിക്കറ്റ് താരം നജീബ് തറകായ് കാറപകടത്തിൽ മരിച്ചു

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയ ആഭ്യന്തര മന്ത്രാലയം വാഹന യാത്രികര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കാനും നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button