Latest NewsIndiaNews

ഹാത്രാസ് സംഭവം: പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത് പ്രാദേശിക നേതൃത്വം; ഉന്നത നേതൃത്വം അറിഞ്ഞില്ലെന്നു യുപി ഡിജിപി

ലക്‌നൗ: ഹാത്രാസില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത് ഉന്നത ഭരണ നേതൃത്വം അറിഞ്ഞല്ലെന്നു യുപി ഡിജിപി. അസാധാരണ സാഹചര്യവും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്തു പുലര്‍ച്ചെ ദഹിപ്പിക്കാന്‍ തീരുമാനമെടുത്തത് പ്രാദേശിക ഭരണ നേതൃത്വമാണെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് സാഹചര്യം പിന്നീട് വിശദീകരിച്ചതായും ഡിജിപി വ്യക്തമാക്കി.

Read also: വൈദ്യുതിവകുപ്പിന്റെ അനാസ്ഥ; പാടത്ത് താഴ്‌ന്നുകിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവകർഷകൻ മരിച്ചു

കൃഷിസ്ഥലത്ത് തിരക്കിട്ടൊരുക്കിയ ചിതയില്‍ സംസ്കരിച്ചത് തങ്ങളെ അറിയിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

അതേസമയം, കേസിന്റെ അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ചീഫ്ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജിയിൽ വാദം കേൾക്കുക.

സെപ്തംബര്‍ 14നാണ് 19കാരിയായ പെണ്‍കുട്ടിയെ ഉയര്‍ന്ന ജാതിക്കാരായ നാല് പ്രതികൾ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സക്കിടെയായിരുന്നു മരണം. യുവതിയുടെ ശരീരമാസകലം ഗുരുതര മുറിവുകളുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. നാക്ക് മുറിച്ചുമാറ്റിയ നിലയിലായിരുന്നു.

shortlink

Post Your Comments


Back to top button