KeralaLatest NewsNews

‘അപൂർവ്വ നേട്ടം,രക്തസാക്ഷികളും പ്രതികളും ഇനി ഇവർക്ക് സ്വന്തം’; എസ്.എഫ്.ഐ നേതാവിനെ വധിച്ച കേസിലെ പ്രതി സി.പി.എമ്മില്‍ ചേർന്നതിനെ പരിഹസിച്ച് അനില്‍ അക്കര

തൃശ്ശൂര്‍: എസ്എഫ്‌ഐ നേതാവിനെ കൊന്ന കേസിലെ പ്രതി കെ മുകുന്ദന്‍ സിപിഎമ്മില്‍ ചേര്‍ന്നതിനെ പരിഹസിച്ച് അനില്‍ അക്കര എം.എല്‍.എ. എസ്.എഫ്.ഐ നേതാവായിരുന്ന കൊച്ചനിയനെ വധിച്ച കേസിലെ രണ്ടാംപ്രതിയും തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ മുന്‍ പ്രതിപക്ഷ നേതാവും ആയിരുന്ന അഡ്വ.എം.കെ മുകുന്ദന്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് അനില്‍ അക്കര തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പിട്ടത്.

Read also: ക​ണ്ണൂ​രിൽ കോ​വി​ഡ് ചി​കി​ത്സ​യിലായിരുന്ന 65 കാരൻ മ​രിച്ചു

തൃശ്ശൂരിലെ ഒരു പ്രത്യേക തരം പാര്‍ട്ടിക്ക് അപൂര്‍വ്വ നേട്ടമുണ്ടെന്നും രക്തസാക്ഷികളും പ്രതികളും ഇവര്‍ക്ക് സ്വന്തമെന്നുമായിരുന്നു പോസ്റ്റ്.

കൊച്ചനിയന്‍ വധക്കേസില്‍ ഒന്നാംപ്രതിയായ അനില്‍കുമാറിനെ ശിക്ഷിക്കുകയും രണ്ടാം പ്രതിയായിരുന്ന മുകുന്ദനെ കോടതി വെറുതെ വിടുകയുമായിരുന്നു.

അതേസമയം, പാര്‍ട്ടി സഖാവിനെ കൊന്ന കേസിലെ പ്രതിയെ പാര്‍ട്ടിയില്‍ എടുക്കുന്നതിനോട് വിയോജിപ്പുകള്‍ ഉയരുകയാണ്. തൃശ്ശൂരിലെ സി.പി.എമ്മിനുള്ളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. എന്നാല്‍ കോടതി വിധി വന്നതോടെ എല്ലാം കഴിഞ്ഞെന്നും അടഞ്ഞ അധ്യായമാണെന്നുമാണ് പാര്‍ട്ടി നിലപാട്.

https://www.facebook.com/AnilAkkaraMLA/posts/2757934781200180?__cft__[0]=AZVW2vYusxaqlqV9A5Gv2KM5tMVuL2RNaP7COgkcJPQj2s78ZMlXP9nKijzi2DcrpaqO36b2ww55iAUcmrWo1X8ddkb53RdN9L4WtIriyTQcRsDro9Kw214ExJ68wiYt9ZwzOA4e6Kmqpvl7NvyglHy6xmzizUH5918xtIRI0_4gsGShU8xxv2xQnpTgHf-Df9A&__tn__=%2CO%2CP-R

shortlink

Post Your Comments


Back to top button