Latest NewsIndia

ഗുസ്തി താരം ബബിത ഫോഗട്ട് സർക്കാർ ജോലി ഉപേക്ഷിച്ചു ബിജെപിയില്‍ ചേർന്നു

2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിജയി ആയിരുന്നു ബബിത ഫോഗട്ട്.

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ ഒരു കൈ പരീക്ഷിക്കാന്‍ അന്താരാഷ്ട്ര ഗുസ്തി താരം ബബിത ഫോഗട്ട്. ഇതിനായി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് താരം. ഏതായാലും ചൊവ്വാഴ്ച സര്‍ക്കാര്‍ ജോലി രാജി വച്ചിരിക്കുകയാണ് ബബിത ഫോഗട്ട്. “ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുകയാണ്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് കൂടാതെ ഹരിയാനയിലെ ബറോഡ നിയമസഭ ഉപതെരഞ്ഞെടുപ്പിലും പ്രചരണത്തില്‍ സജീവമായി പങ്കെടുക്കാന്‍ പോകുകയാണ്” – രാജിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബബിത പറഞ്ഞു.

ബബിതയെയും കബഡി താരം കവിതാ ദേവിയെയും കായികവകുപ്പില്‍ ഉപഡയറക്ടര്‍മാരായി ജൂലൈ 30ന് നിയമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഹരിയാന കായികവകുപ്പിന്റെ ഉപഡയറക്ടര്‍ സ്ഥാനം ബബിത രാജിവച്ചു. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി താരം മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിജയി ആയിരുന്നു ബബിത ഫോഗട്ട്. 2019ല്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദാദ്രിയില്‍ നിന്ന് മത്സരിച്ചെങ്കിലും ഫലം.

നേരത്തെ, 2019 ഓഗസ്റ്റ് 13ന് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സ്ഥാനത്ത് നിന്ന് അവര്‍ രാജിവച്ചിരുന്നു. ദ്രോണാചാര്യ ജേതാവ് കൂടിയായ പിതാവ് മഹാവിര്‍ ഫോഗട്ടിനൊപ്പം ബി ജെ പിയില്‍ ചേര്‍ന്നതിന്റെ തൊട്ടടുത്ത ദിവസം ആയിരുന്നു രാജി. ഹരിയാനയിലെ ബിവാനി ജില്ലയിലെ ജാട്ട് സമുദായംഗമാണ് മഹാവിര്‍ സിംഗ് ഫോഗട്ട്. ഗീത, ബബിത, റിത്തു, സംഗീത എന്നീ നാല് പെണ്‍മക്കളാണ് ഇദ്ദേഹത്തിന്.

read also: ഭ​​രണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കി ജൈത്രയാത്രകള്‍ തുടർന്ന് നരേന്ദ്രമോദി

മരണമടഞ്ഞ സഹോദരന്റെ പുത്രിമാരായ വിനീഷും, പ്രിയങ്കയും മഹാവിരിന്റെ രക്ഷാകര്‍ത്തത്തിലാണ് വളരുന്നത്. റിത്തു ദേശീയ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. പ്രിയങ്കയും സംഗീതയും ജൂനിയര്‍ അന്താരാഷ്ട്രതാരങ്ങളാണ്. ബോളിവുഡ് താരം ആമിര്‍ ഖാന്‍ നായകനായ ‘ദംഗല്‍’ സിനിമ പറഞ്ഞത് മഹാവിര്‍ ഫോഗട്ടിന്റെയും മക്കളായ ബബിത ഫോഗട്ടിന്റെയും ഗീത ഫോഗട്ടിന്റെയും കഥ ആയിരുന്നു. രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയിട്ടുള്ള ബബിത ഒളിംപ്യനുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button