Latest NewsNewsIndiaEntertainmentKollywood

ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കോ ? പ്രതികരണവുമായി താരം 

ചെന്നൈ : നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായി ഖുശ്ബു ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തള്ളിയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ താന്‍ പൂര്‍ണമായും സംതൃപ്തയാണെന്നും മറ്റു പാര്‍ട്ടികളില്‍ ചേരുമെന്ന അഭ്യൂഹം ശരിയല്ലെന്നും ഖുഷ്ബു ഡല്‍ഹിയില്‍ പറഞ്ഞു.

ഹത്രസ് യുവതിക്കു നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖുഷ്ബു പങ്കെടുത്തിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഖുശ്ബു സീറ്റിന് ശ്രമിച്ചെങ്കിലും താരത്തിന് ലഭിച്ചിരുന്നില്ല. കൂടാതെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു താരം ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ ഖുശ്ബു പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button