KeralaLatest NewsNews

താനൂരിൽ യുവാവ് ക്രൂര മർദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ

മലപ്പുറം: താനൂരിൽ ബേപ്പൂർ സ്വദേശിയായ യുവാവ് ക്രൂര മർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. ബേപ്പൂർ സ്വദേശി വൈശാഖ് കൊല്ലപ്പെട്ട കേസിൽ വൈശാഖിന്റെ സുഹൃത്ത് പാലക്കാട് കുമരമ്പുത്തൂർ സ്വദേശി ദിനൂപാണ് താനൂർ പൊലീസിന്റെ പിടിയിലായത്.

Read also: വായ്പ തട്ടിപ്പ്: കുടുംബശ്രീ ചെയർപഴ്സൻ അറസ്റ്റിൽ, മുഖ്യപ്രതി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ

വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതി ദിനൂപാണ്. മുട്ടുകാലുകൊണ്ട് തൊണ്ടക്കുഴിയിൽ അമർത്തി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. വൈശാഖിന്റെ ആന്തരികാവയവങ്ങൾക്കു മാരകമായ പരുക്കേറ്റിട്ടുണ്ടെന്നു വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ സ്വകാര്യ തീയറ്ററിനടുത്തുള്ള കുളത്തിൽ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം രാത്രി വൈശാഖും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വൈശാഖിന്റെ തലയ്ക്കു പിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കൾ കൊണ്ടുള്ള അടിയേറ്റതിനാലാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button