KeralaLatest NewsNews

ഹെല്‍മെറ്റ്‌ ധരിച്ചില്ല; വയോധികന്റെ മുഖത്ത് അടിച്ച്‌​ പോലീസ്

ചടയമംഗലം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്. ഐ ഷജീം ആണ് രാമനന്ദന്‍ പിള്ളയെ നടുറോട്ടില്‍ വെച്ച്‌​ മര്‍ദിച്ചത്​.

ചടയമംഗലം: ഹെല്‍മെറ്റ്‌ ധരിക്കാത്തതിനെ തുടർന്ന്​ വയോധികന്റെ മുഖത്ത് അടിച്ച്‌​ പോലീസ്.ചടയമംഗലം മഞ്ഞപ്പാറയില്‍ ആയിരുന്നു സംഭവം. മണപ്പാറ മൂന്ന് മുക്ക് സ്വദേശി രാമനന്ദന്‍ പിള്ളക്കാണ്​ പോലീസ്​ മര്‍ദ​നമേറ്റത്​. ചടയമംഗലം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്. ഐ ഷജീം ആണ് രാമനന്ദന്‍ പിള്ളയെ നടുറോട്ടില്‍ വെച്ച്‌​ മര്‍ദിച്ചത്​.

Read Also: ശബരിമല തീര്‍ത്ഥാടനം; ഡോക്ടര്‍മാരെയും ജീവനക്കാരേയും വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്

വയോധികനെ മർദിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സെപ്ഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വിനോദിനാണ് അന്വേഷണ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button