KeralaLatest NewsNews

സംസ്ഥാനത്ത് കഞ്ചാവ് വേട്ട ; രണ്ട് പേര്‍ അറസ്റ്റില്‍

കട്ടപ്പന: സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 5.8 കിലോഗ്രാം കഞ്ചാവാണ് വണ്ടന്‍മേട് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. വണ്ടന്‍മേട് മേമാരി പുല്ലുമേട് കോളനിയിലെ രാജ(50), പാണ്ടി(29) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ രാജ വര്‍ഷങ്ങളായി കഞ്ചാവ് വില്‍പന നടത്തുന്നയാളാണെന്നു പോലീസ് പറഞ്ഞു. ഇരുവരെയും കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിലെ വണ്ടന്‍മേട് സി.ഐ: വി.എസ്. നവാസ്, എസ്.ഐ: ജയ്സ് സി. ജേക്കബ്, എ.എസ്.ഐ. മഹേഷ് പി.വി, എസ്.സി.പി.ഒ. അബ്ദുള്‍ സലാം, വി.എം. ജോസഫ്, ഷിബു പി.എസ്, കെ.ടി. സന്തോഷ്, സി.പി.ഒ. കെ.പി. ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button