WeirdFunny & Weird

ഞാൻ ഇത് എങ്ങനെ പച്ച നിറത്തിലായി? വൈറലായി നായക്കുട്ടിയുടെ ചിത്രം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പച്ച നിറത്തിലൊരു നായക്കുട്ടിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്.  വെളുത്തിരുന്ന ഒരു നായക്കുട്ടി പെട്ടെന്നാണ് പച്ച നിറത്തിലായി മാറിയത്.

ട്വിറ്ററിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. പച്ച നിറമുള്ള നായയോ? വെളുത്തിരുന്ന നായക്കുട്ടി എങ്ങനെ പച്ച നിറത്തിലായി തുടങ്ങിവയാണ് ആളുകളുടെ സംശയം. പെയിന്റടിച്ചതോ ചായം പൂശിയതോ അല്ല. പിന്നെയോ? കുറുമ്പന്‍ ഒന്ന് പുല്ലിൽ കിടന്ന് ഉരുണ്ടതാണ് ഈ മേക്കോവറിന് പിന്നിലെ കാര്യം. അരിഞ്ഞിട്ട പുല്ല് കണ്ടതും കൗതുകം തോന്നിയ നായക്കുട്ടി അതിന്റെ മേൽ കിടന്നുരുണ്ടു. എഴുന്നേറ്റപ്പോൾ ലുക്ക് മാറി, പച്ച നിറത്തിലായി.

 

എന്തായാലും ഈ കുസൃതി കുട്ടനെ സോഷ്യൽ മീഡിയയ്ക്ക് ഇഷ്ടമായി. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്‍റുകളും ചിത്രത്തിന് ലഭിക്കുകയും ചെയ്തു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button