KeralaLatest NewsNews

എവിടെയും പെണ്ണിന് തന്നെ സ്ഥാനം… ‘അലിഞ്ഞ് ഇല്ലാതാവുന്ന സോപ്പിനും എരിഞ്ഞ് ഇല്ലാതാവുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേര്… സ്ത്രീകള്‍ ആണുങ്ങള്‍ക്ക് കീഴ്‌പ്പെടേണ്ടവളല്ലെന്ന് തീപ്പൊരി നേതാവ് ചിന്താ ജെറോം… വീണ്ടും ചിന്താ ജെറോമും ശ്രജിത്ത് പണിക്കരുമായി ചൂടേറിയ വാഗ്വാദം

 

കോഴിക്കോട്: എവിടെയും പെണ്ണിന് തന്നെ സ്ഥാനം… ‘അലിഞ്ഞ് ഇല്ലാതാവുന്ന സോപ്പിനും എരിഞ്ഞ് ഇല്ലാതാവുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേര്… സ്ത്രീകള്‍ക്ക് സ്ഥാനമെന്ന് തീപ്പൊരി നേതാവ് ചിന്താ ജെറോം… വീണ്ടും ചിന്താ ജെറോമും ശ്രജിത്ത് പണിക്കരുമായി ചൂടേറിയ വാഗ്വാദം .് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റും ഡിബേറ്ററുമായ ശ്രീജിത്ത് പണിക്കര്‍ ചിന്തയ്ക്ക് മറുപടിയുമായി പോസ്റ്റ് ഇട്ടിരുന്നു. അലിഞ്ഞ് ഇല്ലാതാവുന്ന സോപ്പിനും എരിഞ്ഞ് ഇല്ലാതാവുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേരെല്ല. സത്യമാണ്. ഞാനിതാ ചില പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു എന്നു തുടങ്ങുന്നതായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

Read Also : ലോകം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ശക്തി തിരിച്ചറിഞ്ഞു’: ലക്ഷ്മീദേവിയുടെ ചിത്രം പങ്കുവച്ച് ഹോളിവുഡ് നടി സാല്‍മ ഹായെക്ക്

‘പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണമുണ്ട്. ഗംഗാധരന്‍ ശുദ്ധ അഗര്‍ബത്തികള്‍. പുഷ്‌ക്കരന്‍ സോപ്പിന്‍ നറുമണം, പ്രകൃതിയേകിടും ഗുണം. വന്നല്ലോ വന്നല്ലോ വര്‍ഗീസു വന്നല്ലോ വസ്ത്രവര്‍ണ്ണങ്ങള്‍ക്കു ശോഭ കൂട്ടാന്‍. മധുരസ്വപ്നങ്ങളേകും ദാമോദരന്‍. എല്ലാര്‍ക്കും ചേരും ദാമോദരന്‍.വാഷിങ് പൗഡര്‍ മൊയ്തീന്‍, വാഷിങ് പൗഡര്‍ മൊയ്തീന്‍,’ -എന്നായിരുന്നു ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

കാഴിക്കോട്ടെ ആക്റ്റീവിസ്റ്റും മഹിളാ കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ പി. ഉഷാ ദേവി ഈ വിഷയത്തില്‍ ചിന്തയെയാണ് പിന്തുണച്ചത്ത്. ചിന്താ ജെറോമിന്റെ രാഷ്ട്രീയത്തിനുള്ള പിന്തുണയല്ലിതെന്നും സ്ത്രീപക്ഷത്ത് നിന്നുള്ള ഐക്യദാര്‍ഢ്യം മാത്രമാണിതെന്നും ഉഷാദേവി പറഞ്ഞു. ഒപ്പം ശ്രീജിത്ത് പണിക്കരെ പോലെ ആഘോഷിക്കപ്പെടുന്ന സെലിബ്രിറ്റി സ്ത്രീവിരോധികളോടുള്ള പ്രതിഷേധമാണെന്നും അവര്‍ പറഞ്ഞു. ആളുകള്‍ക്ക് പരിഹസിക്കാനും പുച്ഛിക്കാനും തോന്നും പോലെ ഉപയോഗിക്കാനും പറ്റുന്ന തോന്നലിന്റെ പൊതുബോധത്തിലാണ് ഇത്തരം തമാശകള്‍ ഉണ്ടാകുന്നത്. പെണ്ണ് ദുര്‍ബലവും പുരുഷന് കീഴ്പ്പെടേണ്ടവളാണെന്നുമുള്ള ആണ്‍ബോധത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നുമാണ് ഇത്തരം പരിഹാസങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഉഷാ ദേവി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button