KeralaLatest NewsNews

സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ കഥകള്‍ ഉണ്ടാക്കി കുടുംബാംഗങ്ങളെ അധിക്ഷേപിച്ചു … ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോകളൊന്നും ഒളിപ്പിച്ചുവച്ചതല്ല.. ഫോട്ടോ വിവാദത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോന്‍

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ കഥകള്‍ ഉണ്ടാക്കി കുടുംബാംഗങ്ങളെ അധിക്ഷേപിച്ചു … ഫോട്ടോ വിവാദത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. കുടുംബാംഗങ്ങളെയടക്കം മോശമായി ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രങ്ങള്‍ അടക്കം പ്രചരിപ്പിക്കുന്നു എന്ന് കാട്ടിയാണ് പരാതി. നല്‍കിയിരിക്കുന്നത്. താന്‍ പരാതി നല്‍കിയ വിവരം സ്മിത മേനോന്‍ തന്നെയാണ് അറിയിച്ചത്. ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോകളൊന്നും ഒളിപ്പിച്ചുവച്ചതല്ല. എല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തതാണ്. അതെടുത്ത് മോശമായി പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും തന്നെയും കുടുംബത്തെയും എങ്ങനെയൊക്കെ ഉപദ്രവിക്കാം എന്നതിന്റെ പരമാവധിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സ്മിത പറഞ്ഞു. രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രവും സോഷ്യല്‍മീഡിയ പ്രൊഫൈലില്‍ നിന്ന് എടുത്ത് പ്രചരിപ്പിച്ചതാണെന്നും അവര്‍ വ്യക്തമാക്കി.മുരളീധരനൊപ്പം രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെക്കുറിച്ചും സ്മിത വിശദീകരിച്ചു.

read also : ഹത്രാസ് സംഭവം : പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ ചൂണ്ടിക്കാട്ടി പ്രതി സന്ദീപ് ഠാക്കൂര്‍ … പെണ്‍കുട്ടിയും താനും തമ്മില്‍ ബന്ധം ഉണ്ടായിരുന്നതായി പ്രതി

ഒരു രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് റിപ്പോര്‍ട്ടുചെയ്യാന്‍ അവസരം കിട്ടുമല്ലോ എന്ന് കരുതി അങ്ങോട്ട് ചോദിച്ച് സ്വന്തം പണംമുടക്കിയാണ് കോണ്‍ഫറന്‍സിന് പോയത്. 2007 മുതല്‍ കൊച്ചിയില്‍ പി ആര്‍ ഏജന്‍സി നടത്തുന്ന ആള്‍ എന്ന നിലയിലായിരുന്നു ഇത്. മാധ്യമങ്ങള്‍ക്ക് കോണ്‍ഫറന്‍സില്‍ പ്രവേശനമുണ്ടോ എന്ന് വിളിച്ച് ചോദിച്ചശേഷമാണ് അദ്ദേഹം പങ്കെടുക്കാന്‍ അവസരം ഒരുക്കിയത്. ദുബായിലുള്ള സഹോദരനും ഭാര്യയ്ക്കുമൊപ്പമാണ് താമസിച്ചത്. സര്‍ക്കാരിന് ഒരു ചെലവും വരുത്തിയിട്ടില്ല. ഈ യാത്രയാണ് ഇപ്പോള്‍ പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങി പലകഥകളായി പ്രചരിക്കുന്നത്-സ്മിത പറയുന്നു.

യു.എ.ഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ സ്മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുപ്പിച്ചത് വലിയ വിവാദമായിരുന്നു. മന്ത്രിയുടേത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും വിസിറ്റിങ് വിസയിലെത്തിയ സ്മിത മേനോന്‍ ഔദ്യോഗിക പരിപാടിയില്‍ ചട്ടലംഘനമാണെന്നും ആരോപണമുയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button