KeralaLatest NewsNewsIndia

എസ്.എൻ.സി. ലാവലിൻ കേസ് പരി​ഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു

ന്യൂ ഡൽഹി: ലാവലിന്‍ അഴിമതികേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ പരി​ഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. ഈ മാസം 16നാണ് കേസ് പരി​ഗണിക്കുന്നത്.

Read also: എന്തെ സാംസ്‌കാരിക നായകന്മാർ “മൈൻഡ് “ചെയ്യാത്തത്, യു.പിയിൽ അല്ലാത്തത് കൊണ്ടാകുമല്ലേ; കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ വയോധികനെ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി കുമ്മനം

കേസിലെ അന്തിമവാദം 16ന് ആരംഭിക്കും. വാദമുഖങ്ങൾ രേഖാമൂലം സമർപ്പിക്കാൻ സിബിഐ സമയം തേടിയിട്ടുണ്ട്. 16ന് മുൻപ് വാദമുഖങ്ങൾ സിബിഐ സമർപ്പിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തന്നെ വാദം കേൾക്കും.

രണ്ട് കോടതികൾ സമാനവിധി പറഞ്ഞ സാഹചര്യത്തിൽ സുപ്രിംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. എന്നാൽ ശക്തമായ കാരണങ്ങൾ ഉണ്ടെന്നും രേഖാമൂലം സമർപ്പിക്കാമെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

രണ്ട് തരം ഹര്‍ജികളാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജികളാണ് രണ്ടാമത്തേത്. രണ്ട് ഹര്‍ജികളും മൂന്ന് വര്‍ഷമായി കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button