KeralaLatest NewsNews

എന്തെ സാംസ്‌കാരിക നായകന്മാർ “മൈൻഡ് “ചെയ്യാത്തത്, യു.പിയിൽ അല്ലാത്തത് കൊണ്ടാകുമല്ലേ; കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ വയോധികനെ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി കുമ്മനം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ വയോധികനെ എസ് ഐ മർദ്ദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ. കേരളത്തിൽ പോലീസിന്റെ പെറ്റിരാജ് ആണെന്നും ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്ത വൃദ്ധനെ മർദ്ദിച്ചവശനാക്കിയത് നീതീകരിക്കാനാവാത്ത നടപടിയാണെന്നും കുമ്മനം ഫേസ്ബുക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

Read also: വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം!!!; തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി കേരള പോലീസ്

യുപിയിലായിരുന്നു സംഭവമെങ്കിൽ കേരളത്തിൽ പ്രതിഷേധ ധർണ്ണയും കൂട്ട ഉപവാസവും വ്യാപകമായി നടക്കുമെന്നും കേരളത്തിൽ ഇതെല്ലാം പതിവ് കാഴ്ചയായതുകൊണ്ടാവാം സാംസ്‌കാരിക നായകന്മാർ “മൈൻഡ് “ചെയ്യാത്തതെന്നും അദ്ദേഹം പരിഹസിച്ചു.

കുമ്മനത്തിന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ:-

പെറ്റിരാജ് !
കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ റോഡിൽ ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പോലീസ്.
പട്ടിണിപ്പാവങ്ങൾ ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്യുമ്പോൾ തടഞ്ഞ് നിർത്തി പോക്കറ്റിലുള്ളത് പിടിച്ചു വാങ്ങിയും മർദ്ദിച്ചവശനാക്കിയും വലിച്ചെറിയുന്നത് നീതീകരിക്കാനാവില്ല.
ബൈക്കിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത ഈ വൃദ്ധനെ എന്ത് കാരണം പറഞ്ഞായാലും നടുറോഡിൽ പട്ടാപ്പകൽ നിഷ്ഠൂരമായി മർദ്ദിച്ച് പോലീസ് ജീപ്പിലേക്ക് ഇടുന്നത് മനുഷ്യാവകാശ ലംഘനം മാത്രമല്ല ഭരണഘടനാദത്തമായ പൗരസ്വാതന്ത്ര്യത്തിന്റെ പരസ്യമായ ധ്വംസനം കൂടിയാണ്.
യുപിയിലായിരുന്നു ഈ സംഭവമെങ്കിൽ കേരളത്തിൽ പ്രതിഷേധ ധർണ്ണയും കൂട്ട ഉപവാസവും വ്യാപകമായി നടന്നേനെ, മാധ്യമങ്ങളിൽ പ്രധാന വാർത്തയായി സ്ഥലം പിടിച്ചേനെ ! കേരളത്തിൽ ഇതെല്ലാം പതിവ് കാഴ്ചയായതുകൊണ്ടാവാം സാംസ്‌കാരിക നായകന്മാർ “മൈൻഡ് “ചെയ്യാത്തത്.
വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരിൽ നിന്നും ബലമായി പെറ്റി അടിച്ചു പിടിച്ചു വാങ്ങി ഖജനാവ് നിറയ്ക്കുന്ന പണത്തിൽ അവരുടെ കണ്ണീരും ശാപവും ഉണ്ടെന്ന് പിണറായി സർക്കാർ മനസ്സിലാക്കുക ..
ഈ പെറ്റി രാജ് ഇനിയും തുടരണമോ ?

https://www.facebook.com/kummanam.rajasekharan/posts/3200434990066266?__cft__[0]=AZUeo7Tt54ydF0xn-W_gbrKo68X9-05Cbo_wV0UoELJX-kjNRk2kkfMtcTyDyx86hppC-1-pILhXE4mwxcB9NGWJDzo7MwPKk9uZ3gxgj2ysoLm68XORUHsl58G7lu0Roh2Z1bGaItpp9ATMY8ARm6cK8HEqbmSlae66vYb-E0_mFgIWgFu1jkJwCcrSEw68bjE&__tn__=%2CO%2CP-R

shortlink

Post Your Comments


Back to top button