KeralaLatest NewsNews

അമ്പലപ്പുഴ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്ക് ജന്മദിനാശംസകൾ നേർന്ന് കുമ്മനം രാജശേഖരൻ

ആലപ്പുഴ: അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന് നേതൃത്വം നൽകുന്ന പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്ക് മിസോറം മുൻ ഗവർണ്ണറും പ്രമുഖ ബി.ജെ.പി. നേതാവുമായ കുമ്മനം രാജശേഖരൻ ജന്മദിനാശംസകൾ നേർന്നു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് കുമ്മനം രാജശേഖരൻ അമ്പലപ്പുഴ പെരിയോന് ജന്മദിനാശംസകൾ നേർന്നത്.

Read also: വിവാഹ വാർഷികത്തിന് ചന്ദ്രനിൽ ഒരേക്കർ സ്ഥലം സമ്മാനം!; ഭാര്യയെ ഞെട്ടിച്ച് ഭർത്താവ്

‘അയ്യപ്പലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ഇന്നും എന്നും സ്ഥിരപ്രതിഷ്ഠനായിത്തീർന്ന അമ്പലപ്പുഴ പേട്ട സംഘം പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ ഗുരുസ്വാമിയുടെ ജന്മദിനാഘോഷങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ആയുരാരോഗ്യ സൗഖ്യത്തോടെ ഗുരുസ്വാമി എക്കാലവും അയ്യപ്പന്മാർക്ക് മാർഗ്ഗദർശിത്വം നൽകണമെന്നാണ് ഏവരുടേയും ആഗ്രഹം. പ്രായാധിക്യത്തിന്റെ പരാധീനതകൾ തൊട്ടു തീണ്ടാതെ ഇന്നും അയ്യപ്പന്മാരോടൊപ്പം പൂങ്കാവനയാത്ര ചെയ്ത് ശബരിമല ദർശനം നടത്തുന്നു. അമ്പലപ്പുഴ പെരിയോന് ശരണഘോഷം ഒരു ആവേശമാണ്. പേട്ട കെട്ടിന് തുടക്കമിട്ടാൽ ആത്മാനന്ദാനുഭൂതിയിൽ ലയിക്കുകയായി. ആ കാഴ്ച അയ്യപ്പദർശനാനുഭവമാണ് എല്ലാവര്ക്കും. അയ്യപ്പന്മാരുടെ പരമാചാര്യന് സ്നേഹ പ്രണാമങ്ങൾ..!!’ – കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.

എരുമേലി പേട്ടതുള്ളാന്‍ പ്രത്യേകരഥത്തില്‍, സ്വര്‍ണ്ണ തിടമ്പും വഹിച്ച് ശരണമന്ത്ര ഘോഷത്താല്‍ ഭക്തിസാന്ദ്രമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ചുറ്റുവിളക്കും പ്രത്യേക വഴിപാടുകളും നടത്തിയാണ് അമ്പലപ്പുഴ അയ്യപ്പഭക്ത സംഘം യാത്ര തിരിക്കുന്നത്.

shortlink

Post Your Comments


Back to top button