KeralaLatest NewsNews

ടെക്‌നോപാര്‍ക്കില്‍ സ്‌ഫോടനം

തിരുവനന്തപുരം : ടെക്നോപാര്‍ക്കില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ടെക്നോപാര്‍ക്കിന്റെ ഫേസ് 3യിലാണ് പൊട്ടിത്തെറിയുണ്ടായത്. എക്സൈസ് പരിശോധയ്ക്കിടെയായിരുന്നു സംഭവം. പൊട്ടിത്തെറിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ല.

Read Also : മുഖം രക്ഷിക്കാന്‍ സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് ദേശീയ ഏജന്‍സിയെ തേടി ലക്ഷങ്ങള്‍ ചെലവാക്കി സംസ്ഥാന സര്‍ക്കാര്‍

കഴിഞ്ഞ ദിവസം ഇവിടെ നിന്നും 80 ലിറ്റര്‍ ചാരായം എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഘം ഫേസ് 3 ല്‍ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ കിട്ടിയ പൊതി തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നിലത്തെറിഞ്ഞപ്പോഴാണ് പൊട്ടിത്തെറിച്ചത്.

നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോയെന്നും സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button