KeralaLatest NewsNews

വിജയ്.പി.നായര്‍ക്ക് ജാമ്യം ; ഭാഗ്യലക്ഷ്മി ഉള്‍പ്പെട്ട മൂന്നു പേരുടെ മുന്‍കൂര്‍ ജാമ്യത്തില്‍ വിധി വെള്ളിയാഴ്ച, ചുമത്തിയിരിക്കുന്നത് അഞ്ച് വര്‍ഷം വരെ തടവു കിട്ടാവുന്ന വകുപ്പുകള്‍

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി. നായര്‍ക്ക് ജാമ്യം. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ മര്‍ദിച്ചെന്ന തമ്പാനൂര്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് വിജയ് പി. നായര്‍ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്തതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് പി. നായര്‍ റിമാന്‍ഡിലാണ്.

അതേസമയം, വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ദിയ സന, ശ്രീല്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി നാളെ വിധി പറയും. ഇവര്‍ക്കെതിരെ അഞ്ച് വര്‍ഷം തടവു കിട്ടവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button